ബിജെപിയേയും നരേന്ദ്രമോദിയേയും പരോക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് എംഎല്‍എ
കോണ്‍ഗ്രസ് എംഎല്‍എ വി.ടി.ബല്‍റാമാണ് ശിശു ദിനത്തില്‍ ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പരോക്ഷമായി വിമര്‍ശിച്ചത്. ഭരണാധികാരിയുടെ നെഞ്ചിന് വേണ്ടത് അന്പത്താറിഞ്ചിന്റെപഞ്ചല്‌ള, സ്‌നേഹത്തിന്റെയും ഉള്‍ക്കൊള്ളലിന്റേയും പനിനീര്‍പ്പൂവിന്റെയും മൊഞ്ചാണെന്നും ബല്‍റാം തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു വസ്ത്രത്തില്‍ റോസാപൂവ് ചേര്‍ത്തുവയ്ക്കുന്ന പശ്ചാത്തലമുളള ചിത്രത്തിനൊപ്പമാണ് ബല്‍റാമിന്റെ പോസ്റ്റ്. സമൂഹമാധ്യമങ്ങളില്‍ സജീവമാണ് തൃപ്പൂണിത്തുറ എംഎല്‍എ. വേങ്ങര തിരഞ്ഞെടുപ്പ് ദിനത്തില്‍ സോളാര്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് മുഖ്യമന്ത്രി പത്രസമ്മേളനം നടത്തിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കളുടെ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിനുളള തിരിച്ചടിയെന്ന രീതിയില്‍ ഫെയ്‌സ്ബുക്ക് കുറിപ്പെഴുതിയിരുന്നു. ഇത് വിവാദമാകുകയും ചെയ്തു.