തോമസ് ചാണ്ടി രാജി വെക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി; സാധാരണക്കാരനായി നിയമ നടപടി നേരിടണമെന്നും കോടതി
കൊച്ചി: കായല്‍ കൈയേറ്റ വിഷയത്തില്‍ ആരോപണ വിധേയനായ തോമസ് ചാണ്ടി രാജി വെക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി.കളക്ടറുടെ റിപ്പോര്‍ട്ടിനെതിരായി ഹൈക്കോടതിയെ സമീപിച്ച തോമസ് ചാണ്ടിക്ക് കടുത്ത പരാമര്‍ശങ്ങളാണ് നേരിടേണ്ടി വന്നത്.
മന്ത്രിസ്ഥാനത്തിരുന്നു സര്‍ക്കാരിനെതിരെ എങ്ങനെ ഹര്‍ജി നല്കാന് കഴിയുമെന്ന് ചോദിച്ച കോടതി, മന്ത്രി സ്ഥാനം രാജി വാക്കുന്നതാണുചിതമെന്നു തോമസ് ചാണ്ടിയോട് പറഞ്ഞു.ദന്ത ഗോപുരത്തില്‍ നിന്ന് താഴെയിറങ്ങി വന്ന് സാധാരണക്കാരനായി നിയമ നടപടി നേരിടണമെന്ന് പറഞ്ഞ കോടതി, മന്ത്രിയായിരുന്നുകൊണ്ട് നിങ്ങളുടെ ഉദ്ദേശം നടക്കില്ലെന്നും പരാമര്‍ശിച്ചു.സര്‍ക്കാരിന് നിങ്ങളില്‍ വിശ്വാസമില്ലെന്നും, ഹര്‍ജിയില്‍ ഒന്നാമാത്തെ കക്ഷി സര്‍ക്കാരാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
ഹര്‍ജി അപൂര്‍ണ്ണമാണ് എന്ന് ചൂണ്ടിക്കാണിച്ച കോടതി അനുചിതമെന്ന ഉത്തരവിട്ടു തള്ളുമെന്നും വേണമെങ്കില്‍ ഹര്‍ജി പിന്‍വലിക്കണമെന്നും തോമസ് ചാണ്ടിയോട് പറഞ്ഞിരുന്നു. എന്നാല്‍ ഉച്ചക്ക് ശേഷം കോടതിന് ചേര്‍ന്നപ്പോഴുജ്മ ഹര്‍ജി പിന്‍വലിക്കാന്‍ തയ്യാറാകാതെ വ്യക്തി എന്ന നിലക്കാണ് കോടതിയെ സമീപിച്ചതെന്നാണ് തോമസ് ചാണ്ടി വാദിച്ചു.
മന്ത്രിസഭാ തീരുമാനത്തിനെതിരെ ഒരു മന്ത്രിക്ക് ഹര്‍ജി നല്‍കാന്‍ സാധിക്കുന്നതെങ്ങനെ? ഇത് ഭരണഘടനാ ലംഘനമല്ലേ? സ്വന്തം സര്‍ക്കാരിനെതിരെ മന്ത്രി കേസ് കൊടുക്കുന്നത് ആദ്യമാണ്. ലോകത്തൊരിടത്തും കേട്ടുകേള്‍വിയില്ലാത്ത കാര്യമാണിത്. മന്ത്രിക്കെതിരെ സര്‍ക്കാരിന് നിലപാടെടുക്കാനാകുമോ? തുടങ്ങിയ ചോദ്യങ്ങളാണ് കോടതി ചോദിച്ചത്.