മുസ്ലീം എന്ന പേരില്‍ അന്യസംസ്ഥാന തൊഴിലാളിക്ക് ക്രൂരമര്‍ദനം ; സംഭവം തിരുവനന്തപുരം കാട്ടാക്കടയില്‍
ഝാർഖണ്ഡ് സ്വദേശി കലാം എന്ന ഇർസാബിനാണ് മര്‍ദനം ഏറ്റത്. കാട്ടാക്കട മാർക്കറ്റിലെ ഒരു ഹോട്ടലിലെ പാചക തൊഴിലാളിയാണ് ഇർസാബിൻ. രാത്രി ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുംവഴിയാണ് എസ്എൻ നഗറിൽ വച്ച് മർദ്ദനമേറ്റത്. രാത്രിയില്‍ പോകുന്ന വഴി മുസ്ലീം ആണോ എന്ന് ചോദിച്ച് കയ്യിൽ കരുതിയിരുന്ന ഇരുമ്പ് ദണ്ഡുകൊണ്ട് മൂന്ന് പേര്‍ തന്നെ മർദ്ദിക്കുകയായിരുന്നുഎന്ന് ഇയാള്‍ പറയുന്നു. ർദ്ദനമേറ്റ് ഉറക്കെ വിളിച്ചെങ്കിലും പരിസരത്തൊന്നും ആരും ഉണ്ടായിരുന്നില്ലെന്ന് കലാം പറയുന്നു. മർദ്ദനത്തിനിടയിൽ അക്രമികളിൽ ഒരാളെ തള്ളിവീഴ്ത്തിയതിന് ശേഷം വീട്ടിലേക്ക് ഓടുകായായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കലാമിനെ നെഞ്ചിൽ എല്ലിന് പൊട്ടലുണ്ടെന്ന് ഡോക്ടർ പറഞ്ഞതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അഞ്ച് മാസമായി കലാം കാട്ടാക്കടയിലെ ഹോട്ടലിൽ ജോലി ചെയ്യുന്നു. എസ്എൻ നഗറിൽ കുടുംബത്തോടൊപ്പമാണ് കലാം താമസിക്കുന്നത്. ‘മുസ്ലീങ്ങൾ ഇവിടെ ജിവിക്കേണ്ട, നാട്ടിലേക്ക് പോകണം. അല്ലെങ്കിൽ കൊന്നു കളയും’ എന്ന് ആക്രശിച്ചുകൊണ്ടായിരുന്നു മർദ്ദനമെന്ന് ഇയാള്‍ പറയുന്നു. മെഡിക്കല്‍ ഇന്ഷുറന്സ് , വീട് എന്നിവ നല്‍കി അന്യസംസ്ഥാന തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ കേരള സര്‍ക്കാര്‍ നടപ്പാക്കി വരുന്ന സമയത്താണ് ഇത്തരത്തിൽ മോശം സംഭവങ്ങൾ കേരളത്തിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പ്രശ്നങ്ങള്‍ ഉണ്ടാക്കി ക്രമസമാധാനം തകര്‍ക്കാനുള്ള സംഘപരിവാറിന്റെ ഗൂഢാലോചനയുടെ ഫലമാണ് ആക്രമണം എന്ന് മറ്റു രാഷ്ട്രീയപാര്‍ട്ടികള്‍ ആരോപിക്കുന്നു. തിരുവനന്തപുരത്ത് ആര്‍ എസ് എസ് , ബി ജെ പി ശക്തികേന്ദ്രങ്ങളില്‍ ഒരിടമാണ് കാട്ടാക്കട. അതേസമയം ലഭ്യമായ ഏറ്റവും പുതിയ കണക്കനുസരിച്ച് 2016-ൽ 40 ലക്ഷം അന്യസംസ്ഥാന തൊഴിലാളികളാണ് കേരളത്തില്‍ ജോലി ചെയ്യുന്നത്.