ഇരട്ട ചങ്കന് ചാണ്ടിയെ പുറത്താക്കാനുള്ള ചങ്കുറപ്പില്ല; അഡ്വ എ ജയശങ്കര്‍
കയ്യാല കൈയേറ്റ വിഷയത്തില്‍ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ച മന്ത്രി തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച് മൗനം തുടരുന്ന പിണറായി വിജയനെതിരെ കടുത്ത പരാമര്‍ശങ്ങളുമായി അഡ്വ. എ.ജയശങ്കര്‍ കായല്‍ കൈയേറ്റ വിഷയത്തില്‍ കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ ഹൈക്കോടതിട്ടയില്‍ ഹര്‍ജി നല്‍കിയ തോമസ് ചാണ്ടിക്കെതിരെ കടുത്ത പരാമര്‍ശങ്ങളാണ് ഹൈക്കോടതി നടത്തിയത്. തോമസ് ചാണ്ടിക്കനുകൂല നിലപാട് സ്വീകരിച്ചതിനു സ്റ്റേറ്റ് അറ്റോണിയെയും കോടതി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പിണറായി വിജയനെതിരെ അഡ്വ.ജയശങ്കര്‍ ആഞ്ഞടിച്ചത്.
അഴിമതി വിരുദ്ധ പ്രതിച്ഛായയില്‍ അധികാരത്തിലേറിയ ഇടതു സര്‍ക്കാരിന്റെ മേല്‍ ഹൈക്കോടതി ടാര്‍ ഒഴിക്കുകയാണ് ചെയ്തതെന്ന് രാഷ്ട്രീയ നിരീക്ഷന്‍ എ.ജയശങ്കര്‍ വ്യക്തമാക്കി. ന്യായീകരണ തൊഴിലാളികള്‍ ഇപ്പോള്‍ മാളത്തിലൊളിച്ചിരിക്കുകയാമെന്നും ഇരട്ട ചങ്കന് ഒരു ചങ്കുമില്ലെന്നും ഇതോടെ വ്യക്തമായെന്നും ജയശങ്കര്‍ പറഞ്ഞു.
സാമ്പത്തിക പിന്‍ബലം കൊണ്ടാണ് തോമസ് ചാണ്ടി ഇതുവരെ രാജിവെയ്ക്കാത്തത്. മുഖ്യമന്ത്രിയാണ് മുന്നണി തീരുമാനം പോലും പാലിക്കാതെ കായല്‍ രാജാവിനെ സംരക്ഷിക്കുന്നത്. കോടതി പരാമര്‍ശം ഉണ്ടായിട്ട് ഇനിയും ചാണ്ടി രാജിവയ്ക്കുമെന്ന് താന്‍ കരുതുന്നില്ല. ഗസ്റ്റില്‍ വിജ്ഞാപനം വന്നാല്‍ മാത്രമേ താന്‍ വിശ്വസിക്കുവെന്നും ജയശങ്കര്‍ പറഞ്ഞു.