ഒറ്റപ്പെട്ടുപോകുന്ന ചില ബാല്യങ്ങള്‍; വൈറലാകുന്ന ഒരു ഷോര്‍ട് ഫിലിം

തിരക്കിട്ട ജീവിതത്തിന്റെ ഇടയില്‍ നാം മറന്നുപോകുന്ന ചില കാര്യങ്ങളുണ്ട്. മാതാപിതാക്കളുടെ തിരക്കുകള്‍ക്കിടയില്‍ ഒറ്റപ്പെട്ടു പോയ ഒരു കൊച്ചു പെണ്‍കുട്ടി.  Am I Not ? : Through the eyes of a child എന്ന പേരില്‍ ശിശുദിനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഒരു ഷോട്ട്ഫിലിം പ്രേക്ഷക ശ്രദ്ധ നേടുകയാണ്.

രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോട്ട് ഫിലിം ശിശു ദിനത്തോടനുബന്ധിച്ചാണ് പുറത്തിറക്കിയത്. സഞ്ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ഷോട്ട് ഫിലിം മാതാപിതാക്കളുടെ തിരക്കേറിയ ന്യൂജനറേഷന്‍ ജീവിതത്തിനിടയില്‍ ഒറ്റപ്പെട്ടു പോയ ഒരു കൊച്ചു പെണ്‍കുട്ടിയുടെ കഥ പറയുന്നു.
ഷോട്ട് ഫിലിം: