എഎസ്‌ഐക്ക് വനിത പോലീസിന്റെ ‘സ്പെഷ്യല്‍’ മസ്സാജ്; അതും സ്റ്റേഷനിനുള്ളില്‍; ദൃശ്യങ്ങള്‍ പുറത്ത

ഗാഡ്വാള്‍ ജില്ലയിലെ ജോഗുലമ്പ സ്റ്റേഷന്‍ എഎസ്‌ഐ ഹസ്സനാണ് സോഷ്യല്‍ മീഡിയയില്‍ കുരുങ്ങിയത്. ബനിയനിട്ടു കൊണ്ട് കമിഴ്ന്ന് കണ്ണുപൂട്ടി കിടക്കുന്ന പോലീസുദ്യോഗസ്ഥനും മസ്സാജ് ചെയ്യുന്ന വനിത പോലീസുമാണ് ദൃശ്യങ്ങളില്‍. യൂണിഫോം ധരിച്ച് വനിത പോലീസുകാരി മേലുദ്യോഗസ്ഥന്റെ പുറം തടവിക്കൊടുക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

യൂണിഫോമിലുള്ള വനിത പോലീസിനെക്കൊണ്ട് പോലീസ് ഉദ്യോഗസ്ഥന്‍ മസ്സാജ് ചെയ്യിപ്പിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വന്നതോടെ വിമര്‍ശനങ്ങള്‍ രൂക്ഷമാവുകയും. തെലങ്കാന പോലീസ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
വീഡിയോ: