കുവൈത്തില്‍ ജോലിക്കിടെ പൈപ്പ് ദേഹത്തുവീണ് മലയാളി മരിച്ചു

കുവൈത്തില്‍ തിങ്കളാഴ്ച രാവിലെ ജോലിക്കിടെ പൈപ്പ് ദേഹത്തുവീണ് മലയാളി മരിച്ചു. കോഴിക്കോട് ചന്തക്കടവ് കോട്ടപ്പാടം കരുവീട്ടില്‍ അബ്ദുല്‍ നാസര്‍ (42) ആണ് മരിച്ചത്. കുവൈത്ത് കംപെയ്ന്‍ ഗ്രൂപ്പ് ഓഫ് കമ്ബനി ജീവനക്കാരനാണ് അബ്ദുല്‍ നാസര്‍.
വലിയ ട്രക്കില്‍ നിന്നും പൈപ്പുകള്‍ ഇറക്കുന്നതിനിടെ ദേഹത്തു വീഴുകയായിരുന്നുവെന്നാണ് വിവരം. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

കരുവീട്ടില്‍ നൂറുദ്ദീന്‍- ബീഫാത്വിമ ദമ്ബതികളുടെ മകനാണ്. ഭാര്യ: അസ്മ. മക്കള്‍: നജ്മ, നബീല ഫാത്വിമ, നഹല. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തിവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.