‘നിങ്ങളെ കോടതി സംരക്ഷിക്കുമെന്നാണോ കരുതുന്നത്’; തോമസ് ചാണ്ടിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
കൊച്ചി: കായല്‍ കൈയേറ്റ ആരോപണ വിധേയനായ തോമസ് ചാണ്ടിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.സര്‍ക്കാരിന്റെ ഭാഗമായ ജില്ലാ കളക്ടര്‍ നല്‍കിയ ഹര്‍ജിയെ ഒരു മന്ത്രിക്ക് എങ്ങനെ ചോദ്യം ചെയ്യാനാകുമെന്ന് ചോദിച്ച കോടതി,മന്ത്രിമാര്‍ ഇത്തരം കേസുകള്‍ ഫയല്‍ ചെയ്യുന്നത് അപൂര്‍വമാണ്. ചീഫ് സെക്രട്ടറിയാണ് ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടതെന്നും സൂചിപ്പിച്ചു.ഭൂമികൈയേറ്റം സംബന്ധിച്ച റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കാരിനെതിരെ കോടതിയെ സമീപിച്ച മന്ത്രിയുടെ നടപടിക്കെതിരെ എല്‍.ഡി.എഫില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഒരു മന്ത്രി എന്ന നിലയിലാണ് ചാണ്ടി ഹര്‍ജി നല്‍കിയിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരു വ്യക്തി എന്ന നിലയിലാണ് അദ്ദേഹം ഹര്‍ജി നല്‍കിയതെന്ന് ചാണ്ടിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ വിവേക് തന്‍ഖ പറഞ്ഞു.മന്ത്രി ഭരണസംവിധാനത്തെ ചോദ്യം ചെയ്യുന്നത് എങ്ങനെയെന്ന ഹൈക്കോടതിയുടെ വിമര്‍ശനം തുടക്കത്തില്‍ തന്നെ തോമസ് ചാണ്ടിക്ക് കല്ലുകടിയായിരിക്കുകയാണ്. സര്‍ക്കാരിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ചാണ്ടിയുടെ നടപടി എല്‍.ഡി.എഫിനകത്ത് കൂടുതല്‍ മുറുമുറുപ്പുണ്ടാക്കാനാണ് സാധ്യത. ഇത് തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച് കൂടുതല്‍ സമ്മര്‍ദമുണ്ടാക്കും.
ഇന്ന് തോമസ് ചാണ്ടി നല്‍കിയതടക്കം വിഷയത്തില്‍ നാല് കേസുകളാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ചാണ്ടിക്ക് വേണ്ടി ഹാജരാകുന്ന കോണ്‍ഗ്രസ് എം.പിയും അഭിഭാഷകനുമായ വിവേക് തന്‍ഖക്കെതിരെ പാര്‍ട്ടിയില്‍ വിമര്‍ശന സ്വരമുയര്‍ന്നുകഴിഞ്ഞു. അദ്ദേഹത്തെ കോടതിയിലേക്ക് വരുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു.