ഭൂമി ആറാമത്തെ കൂട്ടവംശനാശത്തിന്റെ വക്കിലെന്നു ശാസ്ത്രലോകം ; മാനവരാശിയുടെ അവസാനം ഉടന്‍
ലോകാവസാന മുന്നറിയിപ്പുമായി ശാസ്ത്രലോകം പിന്നെയും രംഗത്ത്. 184 രാജ്യങ്ങളിലെ 15,000 ശാസ്ത്രജ്ഞര്‍ ചേര്‍ന്നാണ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കുന്നത്. ഭൂമി കുലുക്കം , സുനാമി, ഉല്‍ക്കാതാപം ഇതൊന്നുമല്ല കൂട്ട വംശനാശത്തിലേക്കാണ് ഭൂമി നീങ്ങിക്കൊണ്ടിരിക്കുന്നത് എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. വന്‍ ജനസംഖ്യാ വര്‍ധനവ്, കാലാവസ്ഥാ മാറ്റം, വനനശീകരണം, എന്നിവയെല്ലാമാണ് ഭൂമിയുടെ നാശത്തിലേക്ക് വഴി തുറക്കുന്നത് എന്ന് അവര്‍ പറയുന്നു. 25 വര്‍ഷം മുന്‍പ് ഇത്തരമൊരു മുന്നറിയിപ്പ് ശാസ്ത്രജ്ഞര്‍ മാനവരാശിക്ക് നല്‍കിയിരുന്നു. 1992ല്‍ 1700 ശാസ്ത്രജ്ഞര്‍ ചേര്‍ന്നായിരുന്നു അന്ന് ഈ മുന്നറിയിപ്പ് രേഖയില്‍ ഒപ്പിട്ടത്. എന്നാല്‍ 25 വര്‍ഷം മുന്‍പ് നല്‍കിയ മുന്നറിയിപ്പിന് ശേഷം ഭൂമിയുടെ അവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ജനസംഖ്യ കൂടിയതും മലിനീകരണത്തിന്റെ തോത് കൂടിയതും ഭൂമിക്ക് വലിയ വെല്ലുവിളിയാണ് ഇക്കാലയളവില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഭൂമി ആറാമത്തെ കൂട്ടവംശനാശത്തിന്റെ വക്കിലാണ്. ഈ വംശനാശത്തിന് കാരണമാകുക മനുഷ്യനാണെന്നും ശാസ്ത്രലോകം കരുതുന്നു. ഈ ദുരന്തത്തെ പ്രതിരോധിക്കുന്നതിന് പതിമൂന്നിന നിര്‍ദേശങ്ങളും ശാസ്ത്രജ്ഞര്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്. ജനസംഖ്യാ നിയന്ത്രണം തന്നെയാണ് ഈ നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ടത്. ബയോസയന്‍സ് ജേര്‍ണലിലാണ് ഇതിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ വന്നത്.