അധോലോക നായകന്‍ ദാവൂദിന്റെ പ്രധാനപ്പെട്ട മൂന്ന് ആസ്തികള്‍ ഇന്ന് ലേലംചെയ്യും
അധോലോക നായകനും മുംബൈ സ്ഫോടന പരമ്പരയുടെ ആസൂത്രകനുമായ ദാവൂദ് ഇബ്രാഹിമിന്റെ പ്രധാനപ്പെട്ട മൂന്ന് ആസ്തികള്‍ ഇന്ന് ലേലം ചെയ്യും. ദാവൂദിന്റെ ആദ്യ ഭാര്യ മെഹജാബീന്റെ പേരില്‍ ഭെണ്ടി ബസാറലെ യാക്കൂബ് സ്ട്രീറ്റിലുള്ള 1.23 കോടി രൂപ മതിപ്പുവിലയായി നിശ്ചയിച്ചിരിക്കുന്ന ഷബ്നം ഗസ്റ്റ് ഹൗസ്. നേരത്തെ ദാവൂദിന്റെ ഡി കമ്പനിയുടെ ഒരുകാലത്തെ കേന്ദ്രമായിരുന്ന ദമര്‍വാല ബില്‍ഡിങ്, ഇതിന് 1.55 കോടി രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. 1.18 കോടി മതിപ്പുവില കണക്കാക്കുന്ന റോണക് അഫ്രോസ് റെസ്റ്റോറന്റ് എന്നിവയാണ് ഇന്ന് ലേലം ചെയ്യുന്നത്.
2015 ല്‍ 4.28 കോടിക്ക് മുന്‍ മാധ്യമപ്രവര്‍ത്തകനായ എസ് ബാലകൃഷ്ണന്‍ റോണക് അഫ്രോസ് റെസ്റ്റോറന്റ് ലേലത്തില്‍ പിടിച്ചിരുന്നു. എന്നാല്‍ വധഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് അദ്ദേഹം കെട്ടിടം ഏറ്റെടുക്കുന്നതില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ഇതേതുടര്‍ന്നാണ് റെസ്റ്റോറന്റ് വീണ്ടും ലേലത്തില്‍ വെച്ചത്. അഖിലേന്ത്യ ഹിന്ദുമഹാസഭാ അധ്യക്ഷനായ ചക്രപാണി റോണക് അഫ്രോസ് റെസ്റ്റോറന്റ് ലേലത്തില്‍ പിടിച്ച് അത് ശൗചാലയമാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചു.
ലേലത്തിനായി നിരവധി ആളുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് വിവരം. തീവ്ര ഹിന്ദു നേതാവായ സ്വാമി ചക്രപാണിയാണ് ഇതില്‍ പ്രധാനി. ഇന്ത്യന്‍ മര്‍ച്ചന്റ് മെമ്പേഴ്സ് എന്ന സ്വകാര്യ ലേലക്ക മ്പനിക്കാണ് ദാവൂദിന്റെ ആസ്തികള്‍ ലേലം ചെയ്യാനുള്ള ചുമതല. ഓണ്‍ലൈന്‍ വഴിയും അല്ലാതെയുമാണ് ആസ്തികളുടെ ലേലം നടക്കുക. ഇന്ന് രാവിലെ 10 മുതല്‍ ലേല നടപടികള്‍ ആരംഭിക്കും.