എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ;മലയാളിയായ നിന്നെ വളര്‍ത്തിയത് ഞങ്ങളാണ്, അമല പോളിനോട് തമിഴ് മക്കള്‍
നയന്‍താര പ്രധാന കഥാപാത്രമായി എത്തിയ തമിഴ് ചിത്രം ‘അറം’ തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. തെന്നിന്ത്യയില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ താനേ തന്നെയെന്ന് നയന്‍താര ഒന്നുകൂടി ഈ ചിത്രത്തിലൂടെ അരക്കിട്ടുറപ്പിച്ചിട്ടുണ്ട്. വലിയ സൂപ്പര്‍ താരങ്ങളിലെങ്കിലും നയന്‍സ് ആണ് ചിത്രത്തിന്റെ കാതല്‍. നായകനില്ലാതെ സിനിമ വിജയിപ്പിക്കാന്‍ കഴിയുമെന്നതിന്റെ ഉദാഹരമണമാണ് നയന്‍സ്.
ചിത്രത്തേയും സംവിധായകന്‍ ഗോപി നൈനാറിനേയും അഭിനന്ദിച്ച് നടി അമല പോള്‍ രംഗത്തെത്തിയിരുന്നു.എന്നാല്‍ അമല തമിഴ് സിനിമയെ മൊത്തത്തില്‍ മോശമായി കാണിച്ചെന്ന് ആരോപിച്ച് താരത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നു വരുന്നത്. മലയാളിയായ നിങ്ങളെ താരമാക്കി വളര്‍ത്തിയത് തമിഴ് ജനതയാണെന്ന കാര്യം മറക്കരുതെന്ന് വ്യക്തമാക്കി വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയകളില്‍ നിറയുന്നത്.
നല്ല സിനിമയെ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നതിനുള്ള ഉത്തമോദഹരണം കൂടിയാണ് അറം. സൂപ്പര്‍ സ്റ്റാറുകള്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന സിനിമകള്‍ മാത്രമല്ല വിജയിക്കുന്നതെന്നും ഈ ചിത്രം കാണിച്ച് തന്നു. നയന്‍താരയ്ക്കും ടീമിനും അഭിനന്ദനമെന്നാണ് താരം ട്വിറ്ററില്‍ കുറിച്ചിട്ടുള്ളത്. ഗ്ലാമറസ് രംഗങ്ങളൊന്നുമില്ലാതേയും സിനിമ വിജയിക്കുമെന്നതിനുള്ള തെളിവ് കൂടിയാണ് അറത്തിലൂടെ ലഭിച്ചതെന്ന് അമല പോള്‍ സാക്ഷ്യപ്പെടുത്തിയിരുന്നു.
ഇതിലൂടെ തമിഴ് സിനിമ മസാല പടങ്ങള്‍ മാത്രമാണെന്നാണ് അമല ഉദ്ദേശിച്ചത് എന്നാണ് ആരാധകര്‍ പറയുന്നത്.മലയാളി നടിയാണെങ്കിലും തമിഴ് സിനിമയില്‍ സജീവ സാന്നിധ്യമായ അമലക്കെതിരെ നിരവധി വിമര്‍ശനങ്ങളാണ് ഇതിനോടകം നേരിടേണ്ടി വന്നിരിക്കുന്നത്. ആഡംബര വാഹനത്തിന്റെ രജിസ്‌ട്രേഷന് നികുതി വെട്ടിപ്പ് നടത്തിയ അമലക്കെതിരെ നേരത്തെ ആരാധകര്‍ സോഷ്യല്‍ മീഡിയ വഴി ആക്രമിച്ചിരുന്നു.