തോമസ് ചാണ്ടിയെ കായല്‍ ചാണ്ടിയാക്കി സോഷ്യല്‍ മീഡിയ; പിന്നാലെ ട്രോള്‍ പൊങ്കാലയും

തോമസ് ചാണ്ടിയുടെ രാജിക്കായി ഏറ്റവും കൂടുതല്‍ കാത്തിരുന്നത് ട്രോളന്മാരായിരുന്നെന്ന് തോന്നും കാരണം സമൂഹ മാധ്യമങ്ങളില്‍ തോമസ് ചാണ്ടിയെ ട്രോളില്‍ മുക്കിയിരിക്കുകയാണ് ട്രോളന്മാര്‍.ശക്തമായ ആരോപണം നേരിട്ടിട്ടും പൊതുജനങ്ങളുടെയും കോടതിയുടേയും ഭരണകക്ഷി നേതാക്കളുടേയും വെറുപ്പ് സമ്പാദിച്ച് പുറത്തിറങ്ങിപ്പോയപ്പോള്‍ സോഷ്യല്‍ മീഡിയ പതിവുപോലെ വെറുതെ ഇരുന്നില്ല.

സരസന്മാര്‍ മെനഞ്ഞെടുത്ത ട്രോളുകള്‍ രാജിവെച്ച മന്ത്രി തോമസ് ചാണ്ടിക്ക് മാത്രമുള്ളതല്ല, ഇടതു പക്ഷത്തിനും മുഖ്യമന്ത്രി പിണറായി വിജയനും കൂടിയുള്ളതാണ്. ഇതാ കണ്ടോളൂ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്ന ചില ട്രോളുകള്‍.