നീയില്ലാത്ത ഒരു ദിവസത്തെക്കുറിച്ച് ആലോചിക്കാന്‍ പോലും വയ്യ നിഷ; സണ്ണി ലിയോണും ഭര്‍ത്തവും മകളെ നെഞ്ചോട് ചേര്‍ത്ത് പറയുന്നു
ബോളിവുഡില്‍ ധാരാളം താര സുന്ദരികളുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ തവണ മാധ്യമങ്ങളില്‍ നിറയുന്ന താര സുന്ദരി ഒരു പക്ഷെ സണ്ണി ലിയോണാകും. പക്ഷെ ഇത്തവണ സണ്ണിയുടെ ഭര്‍ത്താവാണ് വാര്‍ത്തകളില്‍ നിറയുന്നത്. സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ലാത്തൂരില്‍ നിന്ന് ഒരു കുഞ്ഞിനെ ദത്തെടുത്തതും നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
ഇപ്പോള്‍ തന്റെ പൊന്നോമനയ്ക്ക് ശിശുദിനാശംസകള്‍ നേര്‍ന്നു കൊണ്ട് നിഷയുമൊത്തുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് അച്ഛന് ഡാനിയേല്‍ വെബ്ബര്‍.
ജീവിതത്തില്‍ എല്ലാം നേടിക്കഴിഞ്ഞുവെന്നാണ് ഞങ്ങള്‍ കരുതിയിരുന്നത്. അങ്ങനെയാണ് ആ ഞായറാഴ്ച അവള് ഞങ്ങളുടെ ജീവിതത്തിലേയ്ക്ക് കടന്നുവന്നത്. അതിന് ശേഷം ഒരു ദിവസം പോലും വ്യര്‍ഥമായി ഞങ്ങള്‍ക്ക് തോന്നിയിട്ടില്ല . നീയില്ലാത്ത ഒരു ദിവസത്തെ കുറിച്ചെനിക്ക് ആലോചിക്കാന്‍ പോലും വയ്യ. ശിശുദിനാശംസകള്‍ നിഷ കൗര്‍ എന്നാണ് ഡാനിയേല്‍ ചിത്രത്തിന് താഴെ കുറിച്ചത്.
ആരോരുമില്ലാതെ ഉപേക്ഷിക്കപ്പെട്ട മാലാഖയെ ദൈവമയച്ച രണ്ടു മാലാഖമാര്‍ ദത്തെടുത്തു, ഈ ചിത്രം കണ്ണുകളെ ഈറനണിയിക്കുന്നു, സണ്ണിയെയും നിഷയെയും ലഭിച്ച നിങ്ങള്‍ ഭാഗ്യവാനാണ്, തുടങ്ങി ആശംസകള്‍ നേര്‍ന്ന് നിരവധി കമന്റുകളാണ് അച്ഛനും മകളും ഒന്നിച്ചുള്ള ചിത്രത്തിന് ലഭിച്ചത്.