320 കിലോമീറ്ററോളം മരുഭൂമിയിലൂടെ സഞ്ചരിച്ച് അള്‍വാസമില്ലാത്തിടത് കൊടികുത്തി വിത്തും പാകി; ഇനി ഞാനാണ് ഇവിടുത്തെ രാജാവ്

നമ്മുടെ കേരളത്തില്‍ കായല്‍ കയ്യേറ്റമൊക്കെ അരങ്ങേറുമ്പോൾ അങ്ങ് ഈജിപ്റ്റില്‍ ഒരു ഇന്ത്യന്‍ യുവാവ് രാജ്യത്തിന്റെ അതിര്‍ത്തി തന്നെ കയ്യേറിയിരിക്കുകയാണ്. ഈജിപ്ത്; സുഡാന്‍ അതിര്‍ത്തിക്കിടയില്‍ സ്ഥിതി ചെയ്യുന്ന 800 സ്‌കൊയര്‍ മെയില്‍ വിസ്തീര്‍ണ്ണമുള്ള പ്രദേശമാണിത്. ആള്‍ താമസമില്ലാത്ത ഒരു പ്രദേശം മൊത്തമായാണ് സുയാഷ് ദിക്ഷിത് എന്ന ഈ യുവാവ് കയ്യേറിയിരിക്കുന്നത്. മരുഭൂമിക്ക് നടുവിലുള്ള ബിര്‍ തവാലി എന്ന ഈ സ്ഥലം ഒരു രാജ്യവും അവകാശവാദം ഉന്നയിക്കാത്തതിനാല്‍ തന്റേതെന്ന് ഇയാള്‍ പറയുന്നു. കയ്യേറി തന്റേതാണെന്ന് പറഞ്ഞ് അവിട സ്വയം രാജാവായി പ്രഖ്യാപിക്കുകയും ചെയ്തു.

320 കിലോമീറ്ററോളം മരുഭൂമിയിലൂടെ സഞ്ചരിച്ചാണ് ഇയാള്‍ ഇവിടെ എത്തിയത്. ഇവിടെ എത്തിയ ഉടനെ കയ്യില്‍ കൊണ്ടുവന്ന കോടി നാട്ടി. ശേഷം കുപ്പിയില്‍ കരുതിയ വെള്ളം നനച്ച് വിത്തും പാകി. ദിക്ഷിത് എന്നാണു ഈ രാജ്യത്തിന്റെ പേര് എന്നും താനാണ് ഇവിടത്തെ രാജാവ് എന്നും സ്വയം പ്രഖ്യാപിക്കുകയും ചെയ്തു.

സംഭവം വട്ടാണെന്ന് കരുതി തള്ളാന്‍ വരട്ടെ, ഇയാള്‍ സീരിയസ്സായിട്ടു തന്നെയാണ് ഇതൊക്കെ ചെയ്തിരിക്കുന്നത്.ഇരു രാജ്യങ്ങളും പ്രത്യേകിച്ച് അവകാശവാദമുന്നയിക്കാത്തതിനാല്‍ വെറുതെ കിടക്കുകയാണ് ഈ സ്ഥലം. ഇതുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്രസഭക്ക് കത്തെഴുതാനുള്ള ഉദ്ദേശത്തിലുമാണ് ഇയാള്‍.