പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് വിയന്നയില്‍ സ്വീകരണം
വിയന്ന: ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി വിയന്നയിലെത്തിയ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഓസ്ട്രിയ പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ വിയന്ന അന്തരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി.
സംഘടനയുടെ പ്രസിഡന്റ് തോമസ് പടിഞ്ഞാറേകാലയുടെ നേതൃത്വത്തിലുള്ള സംഘം എയര്‍പോര്‍ട്ടില്‍ എത്തി അദ്ദേഹത്തെ പൊന്നാട അണിയിച്ചു സ്വീകരിച്ചു. യുറോപ്യന്‍ കോഓര്‍ഡിനേറ്റര്‍ വര്‍ഗീസ് പഞ്ഞിക്കാരന്‍, ജോയിന്റ് സെക്രട്ടറി പോളി കിഴക്കേക്കര, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അസിസ്സ് പുള്ളോര്‍ശ്ശങ്ങാടന്‍ എന്നിവരും സന്നിഹിതരായിരുന്നു.
ഡബ്ള്യു.എം.എഫിന്റെ രക്ഷാധികാരി കൂടിയായ മുനവ്വറലി ശിഹാബ് തങ്ങള്‍ നവംബര്‍ 17ന് (വെള്ളി) ഓസ്ട്രിയയിലെ ഡബ്ള്യു.എം.എഫ് പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച്ച നടത്തും. 2016ല്‍ പ്രത്യേക ക്ഷണിതാവായി ഓസ്ട്രിയയില്‍ എത്തിയ തങ്ങളായിരുന്നു ഡബ്ള്യു.എം.എഫ് ഓസ്ട്രിയ ഉദ്ഘാടനം ചെയ്തത്.