തോമസ് ചാണ്ടിയുടെ വാഹനത്തിനു നേരെ ചീമുട്ടയേറ്; നാണം കെട്ട് തോമസ് ചാണ്ടി
ഗതാഗത മന്ത്രിസ്ഥാനം രാജി വച്ചതിനു പിന്നാലെ കൊച്ചിയിലേക്ക് പോവുകയായിരുന്ന തോമസ് ചാണ്ടിയുടെ വാഹനത്തിനു നേരെ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ പ്രതിഷേധം. അടൂരില്‍ വച്ച് തോമസ് ചാണ്ടിയുടെ വാഹന വ്യൂഹം കടന്നു പോകെയാണ് പ്രതിഷേധക്കാര്‍ ചീമുട്ടയെറിഞ്ഞത്.
രാജിക്കത്ത് കൈമാറിയ ശേഷം ഔദ്യോഗിക വാഹനത്തില്‍ കൊച്ചിയിലേക്ക് പോകുംവഴിയാണ് അദ്ദേഹത്തിന്റെ വാഹനത്തിന് നേരെ ചീമുട്ടയേറും കരിങ്കൊടി പ്രയോഗവും ഉണ്ടായത്. പോലീസ് അകമ്പടിയിലായിരുന്നു തോമസ് ചാണ്ടിയുടെ യാത്ര.
മന്ത്രി സ്ഥാനം രാജി വച്ചെങ്കിലും ഔദ്യോഗിക വാഹനത്തില്‍ കനത്ത പോലീസ് അകമ്പടിയോടെയാണ് തോമസ് ചാണ്ടി കൊച്ചിയിലേക്ക് പോയത്. തോമസ് ചാണ്ടിയുടെ വാഹന വ്യൂഹം അടൂരിലെത്തവേ ഏകദേശം 25 ഓളം യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ വാഹനം തടയുകയും കരിങ്കൊടി കാണിച്ച് പ്രതിഷേധമറിയിച്ച ശേഷം ചീമുട്ടയെറിയുകയായിരുന്നു. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.