ആലോചിക്കാവുന്നതിനപ്പുറത്തുള്ള ഒരു രംഗം; അത് ചിത്രീകരിച്ച രീതി അറപ്പുളവാക്കുന്നതായിരുന്നു; ലക്ഷ്മി റായിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

നവംബര്‍ 24 ന് റിലീസ് ചെയ്യാനൊരുങ്ങുന്ന ജൂലി 2 വിലെ രംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ തനിക്ക് ഉണ്ടായ അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് നടി റായി ലക്ഷ്മി. തന്റെ ആദ്യ ഹിന്ദി ചിത്രമായ ജൂലി 2ലെ ചില രംഗങ്ങള്‍ ആലോചിക്കുമ്പോള്‍ ഇപ്പോളും തനിക്ക് അറപ്പ് തോനുന്നു എന്ന് നടി പറയുന്നു. ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ആ രംഗങ്ങളിലെ അഭിനയം അത്ര എളുപ്പമായിരുന്നില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു. ദീപക് ശിവ്ദാസനിയുടെ സംവിധാനത്തിലൊരുങ്ങിയ ജൂലി 2 നവംബര്‍ 24ന് റിലീസ് ചെയ്യും. രവി കിഷന്‍, ആദിത്യ ശ്രീവാസ്തവ, രതി അഗ്നിഹോത്രി എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

റായി ലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെ:

”എനിക്കറിയില്ല, ഞാന്‍ അതിനെ കുറിച്ച് സംസാരിക്കണമോയെന്ന്. ആലോചിക്കാവുന്നതിനപ്പുറത്തുള്ള ഒരു രംഗം എനിക്ക് ജൂലിയില്‍ അഭിനയിക്കേണ്ടി വന്നു. പ്രേക്ഷകന് സ്വാഭാവികത അനുഭവപ്പെടുന്ന രീതിയിലായിരുന്നു ആ രംഗം ചിത്രീകരിച്ചത്.”

”എനിക്കൊട്ടും തൃപ്തിയില്ലാത്ത ഒരു അന്തരീക്ഷമായിരുന്നു. വളരെ മനോഹരമായി എടുത്ത രംഗമാണത്. ഇപ്പോള്‍ പോലും ആ രംഗത്തെ കുറിച്ചാലോചിക്കുമ്പോള്‍ എനിക്ക് വല്ലാത്ത അറപ്പാണ്.”

”എന്റെ കഥാപാത്രത്തിന്, അവള്‍ക്കൊട്ടും താല്‍പര്യമില്ലാത്ത, അംഗീകരിക്കാനാവാത്ത വ്യക്തിയുടെ കൂടെ നിര്‍ബന്ധപൂര്‍വം കിടക്ക പങ്കിടേണ്ട രംഗമായിരുന്നു അത്. ആ രംഗവും അത് ചിത്രീകരിച്ച രീതിയും അറപ്പുളവാക്കുന്നതായിരുന്നു.”

വീഡിയോ: