ലാലേട്ടന്‍ ഫാന്‍സിന്റെ ഒരു തള്ള് കൂടി സോഷ്യല്‍ മീഡിയ പൊളിച്ചു ; ആന്ധ്രപ്രദേശിലെ നന്തി അവാര്‍ഡ് ലഭിക്കുന്ന ആദ്യ മലയാള നടന്‍ ലാലേട്ടന്‍ അല്ല

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തള്ളുകളുടെ കാലമാണ് സിനിമാക്കാരും രാഷ്ട്രീയക്കാരും എല്ലാം തള്ളിമറിക്കുന്ന സമയമാണ് ഇപ്പോള്‍. ഇല്ലാത്തകാര്യങ്ങള്‍ ഉണ്ട് എന്ന് തെളിയിക്കാന്‍ വേണ്ടിയാണ് എല്ലാവരും ഈ തള്ളിനെ കൂട്ട് പിടിക്കുന്നത്. രാഷ്ട്രീയക്കാരും അണികളും തങ്ങള്‍ ചെയ്തുകൂട്ടിയ മഹാ പ്രവര്‍ത്തികളെ തള്ളി തള്ളി നടക്കുമ്പോള്‍.റെക്കോര്‍ഡുകളുടെ പേരിലാണ് സിനിമാക്കാരും ആരാധകരും തള്ളുന്നത്. സിനിമയുടെ കളക്ഷന്‍ വിജയം കിട്ടുന്ന അവാര്‍ഡുകള്‍ ഇവയുടെ പേരിലാണ് മുഖ്യമായും ഈ മേഖലയില്‍ തള്ള് നടക്കുന്നത്. പ്രമുഖ താരങ്ങളുടെ ആരാധകരുടെ മുഖ്യ ജോലി തന്നെ ഇത്തരം തള്ളുകള്‍ പടച്ചു വിടുക എന്നതാണ്. അത്തരത്തില്‍ മോഹന്‍ലാല്‍ ആരാധകരുടെ വകയായി കഴിഞ്ഞ ദിവസം പുറത്തു വന്ന ഒരു തള്ളായിരുന്നു നന്തി പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളി താരം മോഹന്‍ലാല്‍ ആണെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍. ആന്ധ്രപ്രദേശിലെ സിനിമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ 2016ലെ മികച്ച സഹനടനുള്ള നന്തി പുരസ്‌കാരം മോഹന്‍ലാലിന് ലഭിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ആരാധകര്‍ തള്ളുമായി രംഗത്ത് വന്നത്. ജനത ഗാരേജ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള നന്തി പുരസ്‌കാരം മോഹന്‍ലാലിന് ലഭിച്ചു. ആന്ധ്ര സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരമായ നന്തി അവാര്‍ഡ് ലഭിക്കുന്ന ആദ്യ മലയാളിയാണ് മോഹന്‍ലാല്‍ എന്ന തരിത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ നന്തി പുരസ്‌കാരം നേടുന്ന ആദ്യ മലയാളി മോഹന്‍ലാല്‍ അല്ലെന്നതാണ് വാസ്തവം. നടന്‍ സിദ്ധിഖ് ആണ് ആദ്യമായി നന്തി പുരസ്‌കാരം നേടുന്ന മലയാളി . 2013ലാണ് സിദ്ധിഖിന് ഈ പുരസ്‌കാരം ലഭിച്ചത്. എന്നാല്‍ ഇത് പ്രഖ്യാപിച്ചത് 2017 മാര്‍ച്ചിലായിരുന്നു. 2013ല്‍ പുറത്തിറങ്ങിയ നാ ബംഗാരു തല്ലി എന്ന ചിത്രത്തിലെ അഭിനയിത്തിനായിരുന്നു സിദ്ധിഖിന് ആന്ധ്ര സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചത്. രാജേ്ഷ് ടച്ച് റിവര്‍ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ആന്ധ്ര തെലുങ്കാന വിഭജനത്തേത്തുടര്‍ന്ന് സംസ്ഥാന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കാന്‍ വൈകിയിരുന്നു. 2012, 2013 വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ 2017 മാര്‍ച്ചിലും 2014, 2015, 2016 വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ ഇപ്പോഴുമാണ് പ്രഖ്യാപിച്ചത്. ഇല്ലാക്കഥകള്‍ പടച്ചു വിട്ട് താരങ്ങള്‍ക്ക് കൂടി നാണക്കേട് ഉണ്ടാക്കുകയാണ് ആരാധകര്‍ ഇപ്പോള്‍.