പ്ലീസ് ഇന്ത്യയുടെ ശ്രമം ഫലം കണ്ടു, ഹുറൂബും മത്തലൂബ് നീങ്ങി പ്രദീപ് നാട്ടിലേക്ക് യാത്രയായി

പെട്ടന്നുണ്ടായ ഹൃദയാഘാദത്തെ തുടര്‍ന്ന് റിയാദില്‍ സ്വകാര്യ ആശുപത്രിയില്‍ സ്‌പോണ്‍സര്‍ പ്രവേശിച്ച പ്രദീപിന് മൂന്ന് ദിവസത്തേക്ക് 16000 റിയാല്‍ ബില്‍ അടക്കാത്തതിനാല്‍ കേസില്‍ കുടുങ്ങിയ അങ്ങാടിപ്പുറം സ്വദേശി പ്രദീപ് (56) പ്ലീസ് ഇന്ത്യയുടെ സഹായത്താല്‍ നാട്ടിലേക്ക് യാത്രയായി.

ഇക്കാമ കാലാവധി കഴിയുകയും ഒപ്പം ഹുറൂബിലാകുകയും ചെയ്ത പ്രദീപിന് നാട്ടില്‍ പോകണമെങ്കില്‍ ഹോസ്പിറ്റല്‍ അധികൃതര്‍ നല്‍കിയ 16000 റിയാല്‍ (278000 രൂപ) അടച്ചു കേസ് പിന്‍വലിക്കണം ഇത്രയും പണത്തെ പറ്റി ചിന്തിക്കാന്‍ പോലും ശേഷിയില്ലാത്ത അവസ്ഥയിലായിരുന്ന പ്രദീപിന്റെ പണം അടച്ചു കേസ് പിന്‍വലിക്കാനുള്ള ധൗത്യം പ്ലീസ് ഇന്ത്യ ഏറ്റെടുക്കുകയായിരുന്നു.

2 വര്‍ഷം മുമ്പ് house driver വിസയില്‍ ആണ് റിയാദില്‍ എത്തിയത്. അതിന് മുമ്പ് 1994 മുതല്‍ 2003 വരെ റിയാദില്‍ ഉണ്ടായിരുന്നു. 2003ന് ശേഷം കുറച്ച് കാലം നാട്ടില്‍ നിന്ന് കുവെത്തില്‍, സൗദിയിലുമായി വീണ്ടും പ്രവാസം തുടര്‍ന്നു ഭേദപ്പെട്ട വരുമാനം ഒന്നും അന്നും കിട്ടിയിരുന്നില്ല വളരെ കഷ്ടപ്പെട്ടാണ് കുടുംബം പോറ്റിയത്. നാട്ടില്‍ ഒരു പലചരക്ക് കട തുടങ്ങിയെങ്കിലും അത് വിജയിക്കാഞ്ഞതിനാല്‍ വീണ്ടും വിമാനം കയറി കുവൈറ്റിലേക്ക് പോയെങ്കിലും സ്‌പോണ്‍സര്‍ മരുഭൂമിയില്‍ കൊണ്ടുപോയി കഷ്ടപെടുത്തിയതിനാല്‍ തിരികെ വരേണ്ടി വന്നു. ഇതിനിടെ മൂന്നു പെണ്‍മക്കളുടെയും വിവാഹം നടത്തി. എന്നാല്‍ ഇതുമൂലം കടം പിന്നെയും പെരുകി ആകെയുണ്ടായിരുന്ന വീടും സ്ഥലവും അര്‍ബന്‍ ബാങ്കില്‍ പണയം വെച്ച് മൂന്ന് ലക്ഷം രൂപ എടുത്തെങ്കിലും പലിശമാത്രമായി ഇതുവരെ ഒന്നര ലക്ഷം രൂപ അടച്ചു എന്നിട്ടും നാല് ലക്ഷത്തിലേറെ തുക ബാക്കി നില്‍ക്കുന്നു അതിന്റെ പേരില്‍ കിടപ്പാടം ജപ്തി ഭീഷണിയില്‍ ആണ്.

രക്ഷയുടെ കച്ചിത്തുരുമ്പ് തേടി വീണ്ടും റിയാദില്‍ എത്തിയ പ്രദീപ് സ്പോണ്‍സറുടെ കീഴില്‍ ലാന്‍ഡ്രിയില്‍ ആയിരുന്നു ജോലി. 6 മാസം കഴിഞ്ഞപ്പോള്‍ ഹൃദയാഘാദം ഉണ്ടായി സ്‌പോണ്‍സര്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍ നെഞ്ച് വേദന കുറവില്ലാഞ്ഞതിനാല്‍ ശുമേഷി കിംഗ് സഊദ് മെഡിക്കല്‍ ആശുപത്രിയില്‍ ചികിത്സ തേടി house driver വിസ ആയതിനാല്‍ അവിടെ സൗജന്യ ചികിത്സ കിട്ടി. ദിവസങ്ങളോളം അവിടെ കഴിഞ്ഞു. ഇതിനിടയില്‍ ആണ് അറിയുന്നത് ബില്‍ അടക്കാത്തതിനാല്‍ സ്വകാര്യ ആശുപത്രി കേസ് കൊടുത്തു എന്ന്.

എന്നാല്‍ ഈ 16000 റിയാല്‍ ബില്‍ ഒഴിവാക്കി കിട്ടാനുള്ള വഴിതേടി പ്ലീസ് ഇന്ത്യ സ്ഥാപകന്‍ ലത്തീഫ് തെച്ചിയും ഷാനവാസ് രാമഞ്ചിറയും ഹോസ്പിറ്റലില്‍ സമീപിച്ചെങ്കിലും 6000 റിയാല്‍ കുറച് ബാക്കി 10000 റിയാല്‍ അടക്കണം എന്നായിരുന്നു നിര്‍ദ്ദേശം.

എന്നാല്‍ പതിനായിരം റിയാല്‍ അടക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ലത്തീഫ് തെച്ചിയും, ഷാനവാസും വീണ്ടും ആശുപത്രിയുടെ മാനേജ്‌മെന്റിനെ സമീപിക്കുകയും ഒടുവില്‍ പ്ലീസ് ഇന്ത്യ സമാഹരിച്ച 6000റിയാല്‍ പ്ലീസ് ഇന്ത്യയുടെ ഉത്തരവാദിത്തത്തില്‍ അടച്ച് ആശുപത്രി ഉന്നത മാനേജ്‌മെന്റിനെ കണ്ട് സമ്മതം വാങ്ങി ദൗത്യം നിറവേറ്റുകയാണ് ചെയ്തത്.

ഏഴ് മാസം നീണ്ടുനിന്ന പൊതുമാപ്പ് അവസാനിക്കാന്‍ പത്ത് ദിവസം ബാക്കി നില്‍ക്കെ പ്ലീസ് ഇന്ത്യ ഫൗണ്ടര്‍ ലത്തീഫ് തെച്ചിയുടെ നേതൃത്വത്തില്‍ പ്രത്യേകം താല്പര്യം എടുത്ത് whatsapp ഗ്രൂപ്പ് ഉണ്ടാക്കുകയും സൗജന്യ നിയമ സഹായ വേദിയായ പ്ലീസ് ഇന്ത്യ വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ തന്നെ പിരിവ് നടത്തിയാണ് ഇത്രയും തുക സമാഹരിച്ചത് പണം ലത്തീഫ് തെച്ചിയുടെയും ഷാനവാസ് രാമഞ്ചിറയുടെയും അഷറഫ് ഗുരുവായൂരിന്റെയും നേതൃത്വത്തില്‍ ഹോസ്പിറ്റലില്‍ കൊണ്ടുപോയി കെട്ടി നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി കോടതിയെ സമീപിച്ചു കോടതിയില്‍ നിന്നും മത്തലൂബ് നീക്കിയ രേഖകളുമായി ജവാസത്തില്‍ പോയി exit വാങ്ങി.

അതോടൊപ്പം പ്ലീസ് ഇന്ത്യ പ്രവര്‍ത്തകര്‍ സമാഹരിച്ച ടിക്കറ്റും ലത്തീഫ് തെച്ചിയുടെ വീട്ടില്‍ വെച്ച് കൈമാറി. പല തവണ എന്ന പോലെ ഇനിയും തിരികെ വരുമെന്ന പ്രതേരക്ഷയോടെയും, തീര്‍ത്ത തീരാത്ത കടപ്പാടും നന്ദിയും അറിയിച്ചുകൊണ്ട് എയര്‍ ലങ്ക വിമാനത്തില്‍ ഇന്നലെ രാത്രി റിയാദില്‍ നിന്നും പ്രദീപ് നാട്ടിലേക്ക് യാത്രയായി.
സൗദിയിലെ പൊതുമാപ്പിന്റെ അവസാന നിമിഷം പ്ലീസ് ഇന്ത്യ എടുത്ത യുദ്ധകാല തീരുമാനം പ്രദീപിന്റെ ജീവിതത്തില്‍ പുതിയ നാമ്പുകള്‍ വിരിഞ്ഞു. നാട്ടിലെത്തിയ പ്രദീപ് ചെയ്ത് കൊടുത്ത എല്ലാ ഉപകാരങ്ങള്‍ക്കും നന്ദി പറഞ്ഞുകൊണ്ട് ലത്തീഫ് തേച്ചിയെ ഫോണില്‍ വിളിച്ചു.

ലത്തീഫ് തെച്ചിക്കും ഷാനവാസ് രാമഞ്ചിറക്കും ഒപ്പം പ്ലീസ് ഇന്ത്യ പ്രവര്‍ത്തകര്‍ ഷാഹിദ് പൂവന്‍കാവില്‍, സജീര്‍ വള്ളിയോത്ത്, സലീഷ് പേരാമ്പ്ര, ഹുസാം വള്ളികുന്നം, ഷറഫു മണ്ണാര്‍ക്കാട്, നിഷാദ് തഴവ, മന്‍സൂര്‍ കാസര്‍ഗോഡ്, മുഹമ്മദ് ഷാഹിന്‍, ഷിനു അലക്‌സ്, ഫക്രുദീന്‍ പെരിന്തല്‍മണ്ണ, ഇല്യാസ് കാസര്‍ഗോഡ്, ഇല്യാസ് പതിമംഗലം, ഫവാസ് പൂക്കയില്‍, വത്സന്‍ പുറമേരി, പ്രവാസി അംഗം ബഷീര്‍ പാണക്കാട് എന്നിവരും സഹായവുമായി കൂടെ ഉണ്ടായിരുന്നു.

More information please contact
പ്ലീസ് ഇന്ത്യ ചെയര്‍മാന്‍ ലത്തീഫ് തെച്ചി: 0534292407
പ്രസിഡന്റ് ഷാനവാസ് രാമഞ്ചിറ: 0591932463
മീഡിയ കണ്‍വീനര്‍ ഹുസാം വള്ളികുന്നം: 0534525876