മൂടല്‍ മഞ്ഞ് കാഴ്ച മറച്ചു; ചൈനയില്‍ 30 വാഹനങ്ങള്‍ കൂട്ടിയിടിച്ച് 18 മരണം
ബെയ്ജിങ്: കനത്ത മൂടല്‍മഞ്ഞ് കാഴ്ച മറച്ചതിനെത്തുടര്‍ന്ന് തുടര്‍ന്ന് ചൈനയിലെ എക്സ്പ്രസ് വേയില്‍ മുപ്പതോളം വാഹനങ്ങള്‍ കൂട്ടിയിടിച്ചു. കിഴക്കന്‍ ചൈനയിലെ അന്‍ഹുയി പ്രവിശ്യയിലെ ഫുയാങ് നഗരത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ ആയിരുന്നു അപകടം.
അപകടത്തില്‍ 18 പേര് മരിച്ചതായും,21 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പെട്ട പലവാഹനങ്ങള്‍ക്കും തീ പിടിച്ചതാണ് മരണസംഘ്യ ഉയരാന്‍ കാരണം. ഇരുപതോളം അഗ്നിശമനസേനാ യൂണിറ്റെത്തി സംഭവസ്ഥലത്ത് റിക്ഷ പ്രവര്‍ത്തനം നടത്തുകയാണ്. മൂന്നുമണിക്കൂറിനു ശേഷമാണ് തീ പൂര്‍ണമായും അണയ്ക്കാന്‍ സാധിച്ചത്.
കിലോമീറ്ററുകള്‍ നീണ്ട ഗതാഗതക്കുരുക്കിനും അപകടം വഴിവച്ചു. അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിനിടെ അപകടസ്ഥലത്തു വച്ച് സെല്‍ഫിയെടുത്ത റേഡിയോ ജോക്കിയെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടതായി പീപ്പിള്‍സ് ഡെയ്ലി ചൈന റിപ്പോര്‍ട്ട് ചെയ്യുന്നു.