തിരിച്ചു കിട്ടിയ പ്രാണനും കൊണ്ട് തത്ത പറന്നകന്നപ്പോള്‍ ഫയര്‍ ഫോഴ്സിന് നാട്ടുകാരുടെ കയ്യടി; മനംകവരുന്ന ഒരു വീഡിയോ
അപകടത്തില്‍പെട്ടത് റോഡരികില്‍ കിടന്നാലും തിരിഞ്ഞുനോക്കാത്തവര്‍ ഏറെയുണ്ട്.എന്നാല്‍ മനസാക്ഷി ഉള്ളവര്‍ക്കും മനസ്സില്‍ സ്‌നേഹമുള്ളവര്‍ക്കും അതുസാധ്യമല്ല. മനുഷ്യനെന്നല്ല ഒരു പ്രാണിയുടെ പ്രാണവേദനപോലും നോക്കിനില്‍ക്കാന്‍ കഴിയില്ല. അത്തരത്തില്‍ ഒരു മനംകുളിര്‍ക്കുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ വയറലാവുകയാണ്.
ദില്ലിയിലാണ് ഇത്തരത്തില്‍ മനംനോവുന്ന ഒരു സംഭവം അരങ്ങേറിയത്. ശിവാജി ബ്രിഡ്ജിനു സമീപത്തെ വൈദ്യുത ഭവന്റെ ബഹുനില കെട്ടിടവും സമീപത്തെ മറ്റു ചില കെട്ടിടങ്ങളും തത്തകളുടെ വിഹാര കേന്ദ്രമാണ്. ഇത്തരത്തില്‍ ഒരു ബഹുനില കെട്ടിടത്തിന്റെ വിള്ളലിനിടയില്‍ ഒരുതാത്തയുടെ തല കുടുങ്ങി. കൂടെയുണ്ടായിരുന്ന മറ്റ് തത്തകള്‍ നിസഹായരായി അതിന്റെ ചുറ്റും ബഹളംവച്ചു പറക്കുന്നു. ഇത് കണ്ട് താഴെ തടിച്ചു കൂടിയവരില്‍ ഒരാള്‍ ഉടന്‍തന്നെ ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്സ് ജീവനക്കാരും പറന്ന് എത്തിയതോടെ നാട്ടുകാരും ഒത്തുചേര്‍ന്ന് അത് സജീവ സ്‌നേഹത്തിന്റെ മഹാമാതൃകയാക്കി.
പിന്നീടെല്ലാം നിമിഷ വേഗത്തില്‍. കെട്ടിടത്തിന് മുകളില്‍ കയറി ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന്‍ കുരുക്കില്‍ നിന്നും തത്തയെ രക്ഷപെടുത്തി. തത്ത തിരിച്ചു കിട്ടിയ പ്രാണനും കൊണ്ട് പറന്നകന്നപ്പോള്‍ ഫയര്‍ ഫോഴ്സിന് നാട്ടുകാരുടെ കയ്യടി.
വീഡിയോ: