ആരുമറിയാതെ പണിപറ്റിച്ചു പക്ഷെ വീഡിയോ കൈയ്യോടെ പൊക്കി; വിരാട് കൊഹ്ലി വീണ്ടും വിവാദത്തില്‍, വീഡിയോ
ഇന്ത്യന്‍ ടീമിന്റെ തുടര്‍ജയങ്ങളുമായും, മികച്ച പ്രകടനം കൊണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലി. തുടര്‍ച്ചയായുള്ള മത്സരക്രമം തയ്യാറാക്കിയതിനു ബി.സി.സിക്കെതിരെ കഴിഞ്ഞ ദിവസം കൊഹ്ലി രംഗത്തെത്തിയിരുന്നു.
മറ്റൊരു വിവാദത്തില്‍ പെട്ടിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍. കൊല്‍ക്കത്തയില്‍ ആരംഭിച്ച ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന് മുന്‍പ് ദേശീയഗാനത്തിന് അണി നിരന്നപ്പോള്‍ ച്യൂയിങ്ഗം ചവച്ചതാണ് ഇപ്പോള്‍ വിവാദമായത്.
— cricket (@84107010ghwj) November 16, 2017
ദേശിയ ഗാനം മുഴങ്ങിക്കൊണ്ടിരിക്കെ കോഹ്ലി ച്യൂയിങ്ഗം ചവയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ വ്യക്തമാണ്. നേരത്തെ, ജമ്മു കശ്മീര്‍ താരം പര്‍വേസ് റസൂല്‍ ദേശീയഗാനം ആലപിക്കുന്നതിനിടെ ച്യൂയിംങ്ഗം ചവച്ചത് വിവാദമായിരുന്നു.എന്തായാലും ദേശിയ ഗാനത്തിനെതിരെ കോഹ്ലി കാണിച്ചത് അനാദരവാണെന്നാരോപിച്ച് നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. വീഡിയോ സമൂഹ മാധ്യമങ്ങളിലും വൈറലായിരിക്കുകയാണ്.