ജി എസ് ടിയുമില്ല ; ബില്ലും ഇല്ല 50 രൂപയ്ക്ക് ഫ്രൈയും കൂട്ടി ഊണു വിളമ്പി ഖാദറിക്ക; ഞമ്മക്കൊക്കെ എന്തൂട്ട് ജി എസ് ടിയാണെടോ

ജി.എസ്.ടി വന്നതിനു ശേഷം ഹോട്ടല്‍ ഭക്ഷണം കഴിക്കാന്‍ പേടിയാണ് പലര്‍ക്കും. രുചിയുള്ള ഭക്ഷണത്തെ കിട്ടുമെന്നൊക്കെ പറഞ്ഞാലും, കണ്ണ് തള്ളുന്ന ബില്ലും അവസാനം കിട്ടുമെന്നോര്‍ക്കുമ്പോള്‍ തന്നെ ഹോട്ടല്‍ ഭക്ഷണത്തോട് നോ പറയുകയാണ് മിക്ക ആളുകളും.

പക്ഷെ ജി.എസ്.ടിയെ പുറംകാലുകൊണ്ടു തൊഴിച്ച് കുറഞ്ഞ കാശിനു നല്ല ടേസ്റ്റി ഫുഡ് നല്‍കുന്ന ഒരാളുണ്ട് നമ്മുടെ കോഴിക്കോട്. ആരാണെന്നല്ലേ? അത് ഞമ്മടെ ഖാദറിക്കയാണ്. ജി.എസ്.ടി വന്നപ്പോള്‍ വ്യാപാരികളും. ഉപഭോകതാക്കളുമൊക്കെ ആവലാതിപ്പെട്ടപ്പോള്‍. നമ്മക്ക് എന്തൂട്ട് ജി.എസ്.ടി. ആഹാരം കഴിക്കുന്നോരുടെ വയസും മനസും നിര്യാണത്തെ. അത്രേയുള്ളു.ഇതാണ് മനുഷ്യസ്‌നേഹിയായ ഖാത്തറിക്കയുടെ ലൈന്‍.

ജി.എസ്.ടി കാരണം ഹോട്ടല്‍ ഭക്ഷണം സാധാരണക്കാര്‍ക്ക് താങ്ങാന്‍ പറ്റാണ്ടായപ്പോഴും കോഴിക്കോട് കാര് ഒന്നേ പറഞ്ഞുള്ളു. നമ്മക്ക് ഖാദറിക്കാന്റെ കടയില്ലേ.. പിന്നെന്തൂട്ടാ ഇത്ര പേടിക്കാന്‍. സംശയമുണ്ടേല്‍
കോഴിക്കോട് സ്റ്റേഡിയത്തിന്റെ അടുത്തുള്ള കാദര്‍ക്കയുടെ ഹോട്ടലില്‍ ഒന്നു കയറണം.
ചോറ്, പച്ചക്കറി, മീന്‍കറി, കഞ്ഞി വെള്ളം, പപ്പടം പിന്നെ സൈഡ് പ്ലേറ്റ് വേറെയും ഉള്‍പ്പെടെ മീന്‍ ഫ്രൈയും കൂട്ടി 50 രൂപയ്ക്ക് ഉച്ച ഊണ്‍ റെഡി. ഇനി മീന്‍ കൂട്ടാതെയുള്ള വിഭവസമൃദ്ധമായ ഊണിനൊ, 25 രൂപ മാത്രമേ ഉള്ളു. എന്താ ഉഴാറല്ലേ.

പത്തില്‍ അതികം തൊഴിലാളികളും കാദര്‍ക്കായുടെ ഹോട്ടലില്‍ ഉണ്ടാകും. മൂപ്പര്‍ക്ക് ഇതെല്ലാം കൂടെ എങ്ങനെ ഒത്തു പോകുന്നുവെന്ന് നാം അറിയാതെ ചോദിച്ചു പോകും.
ഉച്ച സമയത്ത് പൊതുവേ കാദര്‍ക്കായുടെ കടയില്‍ നല്ല തിരക്കാണ്. ജി.എസ്.ടിയെ പടിക്കു പുറത്ത് നിര്‍ത്തുന്ന കാദര്‍ക്കായുടെ ഹോട്ടലില്‍ ബില്ല് കൊടുക്കുന്ന പരിപാടിയും ഇല്ല. കഴിച്ചവര്‍ തന്നെ ഇതെല്ലാം പറഞ്ഞ് പൈസ നല്‍കുക. ബസ് തൊഴിലാളികളും, പോര്‍ട്ടര്‍ തൊഴിലാളികളും, വിദ്യര്‍ത്ഥികളും ഉള്‍പ്പെടെ കാദര്‍ക്കയുടെ ഹോട്ടലിനെ തേടിയെത്തും.

ജി.എസ്.ടിയുടെ പേരില്‍ ഉപഭോക്താക്കളെ പിഴിയുന്ന ഹോട്ടലുടമകള്‍ ഇത് കണ്ട് നാണിച്ചില്ലേലും ഖാദറിക്കയുടെ കട പൂട്ടിക്കാതിരുന്നാല്‍ മതി.