സെക്സിന് സമ്മതിക്കാത്ത ഭാര്യയെ ഭര്‍ത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി
ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലെ ജോഗ്ന കേരയിലാണ് സംഭവം. ലൈംഗിക ബന്ധത്തിന് തയ്യാറാവാതിരുന്ന ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. 35കാരനായ സഞ്ജീവ് കുമാറാണ് തന്‍റെ ഭാര്യ സുമനെ കൊലപ്പെടുത്തിയത്. 10 വര്‍ഷം മുമ്പ് വിവാഹിതരായ ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. രവി കുമാര്‍ എന്ന സുമന്‍രെ ബന്ധുവിന്‍രെ പരാതിയില്‍ കേസെടുത്ത പോലീസ് സഞ്ജീവിനും ആറ് കുടുംബാംഗങ്ങള്‍ക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കേസ് അന്വേഷണത്തിനിടെ പെയിന്‍റിംഗ് തൊഴിലാളിയായ സഞ്ജീവ് പോലീസിനോട് കുറ്റം സമ്മതം നടത്തുകയും നടന്ന സംഭവങ്ങള്‍ വിവരിക്കുകയും ചെയ്തുു.
ഭാര്യ ലൈംഗിക ബന്ധം നിരസിച്ചതിനെ തുടര്‍ന്നുണ്ടായ വഴക്കിനെ തുടര്‍ന്നാണ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നും ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി. തനിയ്ക്ക് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ ഉള്ളതുകൊണ്ടാണ് ലൈംഗിക ബന്ധത്തിന് ഭാര്യ സമ്മതിക്കാതിരുന്നതെന്നും ഇയാള്‍ പിന്നീട് പോലീസിനോട് പറഞ്ഞു. കൊലപാതകത്തിന് കേസെടുത്ത കുരുക്ഷേത്ര സര്‍വ്വകലാശാല പോലീസ് സഞ്ജീവിനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയില്‍ ഇരുവരും തമ്മില്‍ ഉടലെടുത്ത തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.