കടക്ക് പുറത്ത്’ പരാമര്‍ശത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് ‘മാറിനില്‍ക്കങ്ങോട്ടെന്ന്’ആക്രോശിച്ച് പിണറായി വിജയന്‍.
കൊച്ചി: കടക്ക് പുറത്ത് പരാമര്‍ശത്തിന് ശേഷം മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ വീണ്ടും ആക്രോശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.കൊച്ചിയില്‍ ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാനെത്തവെയാണ് മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരെ കടുത്ത ഭാഷയില്‍ ശകാരിച്ചത്.
യോഗം നടക്കുന്ന കെടിടത്തിനുള്ളിലേക്ക് കടക്കവേ മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി മാധ്യമ പ്രവര്‍ത്തകര്‍ പിറകെ കൂടി. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ മുന്നോട്ടു നീങ്ങവേ ഒരു റിപ്പോട്ടര്‍ട്ടറുടെ മൈക്ക് അദ്ദേഹത്തിന്റെ പുറത്ത് തട്ടുകയുണ്ടായി. ഇതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ഉടനെ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ തിരിഞ്ഞ് ‘മാറി നിക്കങ്ങോട്ട്’എന്ന് കടുത്ത ഭാഷയില്‍ പറഞ്ഞ പിണറായി വിജയന്‍. ഓഫീസിനുള്ളിലേക്ക് കടന്ന ശേഷം വാതിലിനരികെ നിന്ന പോലീസുകാരനോട് മാധ്യമങ്ങളെ നിയന്ത്രിച്ചു നിര്‍ത്തണമെന്ന് ദേഷ്യപ്പെടുകയും ചെയ്തു.
മുന്‍പ് സംസ്ഥാനത്തെ രാഷ്ട്രീയ അക്രമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരോട് ‘കടക്കു പുറത്ത്’ എന്ന് പിണറായി വിജയന്‍ പറഞ്ഞത് വലിയ വിവാദമായിരുന്നു. അതിനു പിന്നാലെയാണ് മുഖ്യമന്ത്രി വീണ്ടും മാധ്യമങ്ങളോട് കടുത്ത ഭാഷയില്‍ പ്രതികരിക്കുന്നത്.