കിടക്ക പങ്കിടാന്‍ ക്ഷണിക്കുന്നവര്‍ ബോളിവുഡിലുമുണ്ട്; വെളിപ്പെടുത്തലുമായി സണ്ണി ലിയോണ്‍, പെണ്ണുങ്ങളെ മാത്രമല്ല ആണുങ്ങളെയും ഇത്തരക്കാര്‍ വേട്ടയാടും
മുംബൈ:ഹോളിവുഡില്‍ തുടങ്ങി ലോകം മുഴുവനും കത്തിപ്പടര്‍ന്ന മീ ടൂ ക്യാമ്പയിന്‍ പുറത്ത് കൊണ്ട് വന്ന ലൈംഗിക ചൂഷണ വിവാദങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. ക്യാമ്പയിന്റെ ഭാഗമായി കൂടുതലും സിനിമ താരങ്ങളാണ് രംഗത്തെത്തിയത്.എന്തിനേറെപ്പറയുന്നു ചില നടന്മാരും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരുന്നു.
ഇത്രയൊക്കെ ചര്‍ച്ചയായിട്ടും ബോളിവുഡില്‍ നിന്ന് കാര്യമായ പ്രതികരണമൊന്നും ഉണ്ടായില്ല എന്നത് മറ്റൊരു വസ്തുതയാണ്. പക്ഷെ ആരാധകരുടെ ഇഷ്ട്ട താരം സണ്ണി ലിയോണ്‍ ഇപ്പോള്‍ മനസ്സ് തുറന്നിരിക്കുകയാണ്.
ബോളിവുഡില്‍ കാസ്റ്റിങ് കൗച്ച് ഉണ്ടോ? മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, സണ്ണി മറുപടി പറയുന്നു: ‘ ഞാന്‍ ഇതുവരെ അതനുഭവിച്ചിട്ടില്ല. എനിക്ക് സംരക്ഷണമൊരുക്കാന്‍ എല്ലായ്‌പോഴും ഡാനിയേല്‍(ഭര്‍ത്താവ്) ഒപ്പമുണ്ടായിരുന്നു.എന്നാല്‍, ഇത് ബോളിവുഡില്‍ നിലനില്‍ക്കുന്നുണ്ടോ? തീര്‍ച്ചയായും ഉണ്ട്.സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്മാര്‍ക്കും ഇത്തരം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.
തന്റെ ഭയരഹിതമായ സമീപനം പലപ്പോഴും തുണയായിട്ടുണ്ടെന്നും സണ്ണി പറഞ്ഞു.എന്റെ കരിയര്‍ ഞാന്‍ തന്നെ കെട്ടിപ്പടുത്തതാണ്. ആരോടുവേണമെങ്കിലും പേടിയില്ലാതെ കാര്യങ്ങള്‍ തുറന്നുപറയാനുള്ള ധൈര്യം തനിക്കുണ്ടെന്നും സണ്ണി ലിയോണ്‍ പറഞ്ഞു.