കശ്മീരില്‍ അഞ്ച് ഭീകരരെ സൈന്യം വധിച്ചു; ഏറ്റുമുട്ടല്‍ തുടരുന്നു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബന്ദിപ്പോരയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ അഞ്ച് ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് വാര്‍ത്താ ഏജന്‍സിയോട് അറിയിച്ചു.
ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സൈന്യം ബന്ദിപ്പോര ജില്ലസയിലെ ചന്ദര്‍ഗെയിര്‍ ഗ്രാമം വളഞ്ഞതെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. റാഷ്ട്രീയ റൈഫിള്‍സ്, സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ്, ജമ്മു കശ്മീര്‍ പോലീസ്, സി.ആര്‍.പി.എഫ് എന്നിവ ചേര്‍ന്നാണ് ഭീകരരുടെ ഒളിത്താവളം വളഞ്ഞത്.
തുടര്‍ന്ന് ഭീകരര്‍ സൈന്യത്തിനുനേരെ വെടിവെപ്പ് തുടങ്ങി. തുടര്‍ന്നുണ്ടായ ഭീകരാക്രമണത്തിലാണ് അഞ്ച് ഭീകരരെ വധിക്കാന്‍ സൈന്യത്തിന് കഴിഞ്ഞത്. ഇവിടെ കൂടുതല്‍ ഭീകര്‍ ഒളിച്ചിരിപ്പുണ്ടെന്നാണ് വിവരം.