ഐഎസ്എല്ലിനിടെ കത്രീനയുടെ മിമിക്രി;ട്രോളിയത് മസില്മാന് സല്‍മാനെ, സംഭവം സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റ്
ബോളിവുഡിന്റെ ഫേവറിറ്റ് പ്രണയ ജോഡികളായിരുന്നു സല്മാന് ഖാനും കത്രീന കൈഫും. ദീര്‍ഘകാലത്തെ പ്രണയത്തിനു ശേഷം ഇരുവരും ഇടയ്ക്ക് തമ്മില്‍ അകന്നെങ്കിലും വീണ്ടും ഈ പ്രണയ ജോഡികള്‍ ഒന്നിക്കാന്‍ പോകുന്നതിന്റെ സൂചനകളാണ് പുതിയ ചിത്രമായ ടൈഗര്‍ സിന്ദാ ഹെയുടെ ചിത്രീകരണത്തിനിടെ പകര്‍ത്തിയ ചിത്രങ്ങള്‍ തെളിയിക്കുന്നത്.
ഞാനും സല്‍മാനും തമ്മിലുള്ള ബന്ധം വിവരിക്കാന്‍ കഴിയുന്നതല്ല, ലോകത്തുള്ള എന്തിനേക്കുറിച്ചും ഞങ്ങള്‍ക്ക് തമ്മില്‍ സംസാരിക്കാം, ഞങ്ങള്‍ പരസ്പരം ഒരുപാട് ബഹുമാനിക്കുന്നവരാണ്, അത് തന്നെയാണ് ഏതൊരു ബന്ധത്തിലും അത്യാവശ്യമായി വേണ്ടതുമെന്നാണ് കത്രീന അടുത്തിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞത്. കത്രീന സ്നേഹസമ്പന്നയും കഠിനാധ്വാനിയുമാണെന്ന് സല്‍മാനും സാക്ഷ്യപ്പെടുത്തിയിരുന്നു.
Instagram Story | Katrina Kaif’s mimics Salman Khan’s walk 😂❤ #ISL2017 pic.twitter.com/5yUvDnRgpA
— Katrina Kaif Fans (@KatrinaKaifTeam) November 17, 2017
കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന ഐ.എസ്.എല്‍ ഉദ്ഘാടനച്ചടങ്ങിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്ന് ഇവര്‍ ഇരുവരും തന്നെയായിരുന്നു.തങ്ങളുടെ ഏറ്റവും ഹിറ്റ് ചിത്രങ്ങളിലെ ഗാനങ്ങളുടെ അകമ്പടിയില്‍ നൃത്തചുവടുകളുമായി വന്ന ഇരുവരും ആരാധരെ കൈയ്യിലെടുക്കുകയും ചെയ്തു.
ചടങ്ങിനിടെ കാണികളെ അഭിവാദ്യം ചെയ്ത് നീങ്ങുന്ന സല്‍മാനെ അനുകരിക്കുന്ന കത്രീനയുടെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചിരിയുണര്‍ത്തുന്നത്.കത്രീന കൈഫ് ടീം എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.