തിരുവനന്തപുരം നഗരസഭയില്‍ ബിജെപി-സിപിഎം സംഘര്‍ഷം; മേയര്‍ക്ക് പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ അക്രമം. ബി.ജെ.പി കൗണ്‍സിലര്‍മാരുടെ അക്രമത്തില്‍ മേയര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ മേയര്‍ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
ഹൈമാസ് ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു നഗരസഭാ യോഗത്തില്‍ തര്‍ക്കം ഉടലെടുത്തു. യോഗത്തിനിടെ ബി.ജെ.പി-സി.പി.എം അംഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് മേയറെ ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞുവെക്കുകയായിരുന്നു. ഇത് വകവയ്ക്കാതെ മുന്നോട്ടുപോയ മേയറെ കാലില്‍ വലിച്ച് താഴെയിടുകയായിരുന്നു.
മുന്‍കൂട്ടി പ്ലാന്‍ ചെയ്തതു പ്രകാരം പുറത്ത് നിന്നുള്ള ബി.ജെ.പി പ്രവര്‍ത്തകരെത്തിയാണ് സംഘര്‍ഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് സി.പി.എം കൗണ്‍സിലര്‍മാര്‍ പറയുന്നു.