ബിലാലിന്റെ രണ്ടാം വരവിനെ ആവേശ പൂര്‍വ്വം സ്വീകരിച്ച് മലയാളതാരങ്ങളും; സമൂഹമാധ്യമങ്ങളില്‍ ബിലാലിന് വന്‍ വരവേല്‍പ്പ്
മമ്മൂട്ടിയുടെ മാസ് എന്റര്‍ടൈനര്‍ ബിഗ് ബിയുടെ രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്ത ആവേശത്തോെടയാണ് മലയാളസിനിമാലോകം ഏറ്റെടുത്തത്. മമ്മൂട്ടി ഫാന്‍സുകാര്‍ സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം ആഘോഷം തുടങ്ങിയിട്ടുണ്ട്.
എന്നാല്‍ പ്രേക്ഷകര്‍ക്കുള്ളതിനേക്കാളൂം ആവേശത്തിലാണ് മലയാള സിനിമാതാരങ്ങളും. മറ്റൊരു സിനിമയ്ക്കും ലഭിക്കാത്ത സ്വീകരണമാണ് സമൂഹമാധ്യമങ്ങളില്‍ ബിഗ് ബി 2വിന് ലഭിച്ചത്.ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ വീണ്ടുമെത്തുന്നതിന്റെ ത്രില്ലിലാണ് മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും.
പൃഥ്വിരാജ്, ദുല്‍ക്കര്‍ സല്‍മാന്‍, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി, ഉണ്ണി മുകുന്ദന്‍, അജു വര്‍ഗീസ്, ശ്രീനാഥ് ഭാസി, സുരാജ് വെഞ്ഞാറമൂട്, നസ്രിയ, റിമ കല്ലിങ്കല്‍, ആഷിക് അബു, ഹരീഷ്, ടൊവിനോ, സണ്ണി വെയ്ന്‍ തുടങ്ങി നിരവധി താരങ്ങളാണ് ബിലാലിന്റെ രണ്ടാംവരവിനെ ആവേശത്തോടെ വരവേറ്റത്.