സ്കൂള്‍ മാനേജര്‍ വിദ്യാര്‍ത്ഥിയുടെ പാന്റ് മുറിച്ചു തുടകളില്‍ ഗുരുതരമായ പരുക്ക്
കാണ്‍പൂരിലെ സിക്കന്ദര്‍ ടൗണിലുള്ള സ്കൂളിലാണ് സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കു നേരെയാണ് അക്രമം. യൂണീഫോം ധരിക്കാതെ ക്ലാസിലെത്തിയെന്ന കാരണത്താലാണ് സ്കൂള്‍ മാനേജര്‍ വിദ്യാര്‍ത്ഥിയുടെ പാന്റ് മുറിച്ചത്. പരീക്ഷയെഴുതാന്‍ ജീന്‍സ് ധരിച്ചാണ് വിദ്യാര്‍ത്ഥി സ്കൂളിലെത്തിയത്. യൂണീഫോം ധരിക്കാതെ സ്കൂളില്‍ വന്നതിനു മാനേജര്‍ ദേഷ്യം പിടിക്കുകയും കത്രികയെടുത്ത് ജീന്‍സ് മുറിക്കുകയും ചെയ്തു.
പാന്റ് മുറിക്കുന്നതിനിടെ കുട്ടിയുടെ ഇരു തുടകള്‍ക്കും ഗുരുതരമായി പരിക്കേറ്റു. എന്നാല്‍ പാന്റ് മുറിച്ച സ്കൂള്‍ മാനേജര്‍ അറിഞ്ഞുകൊണ്ട് കുട്ടിയുടെ തുടകളിലും പരിക്കേല്പിക്കുകയായിരുന്നുവെന്ന് പിതാവ് വിനോദ് പാല് ആരോപിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.