സി.പി.ഐയെ ഇടുമുന്നണിയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് പോസ്റ്ററുകള്‍
തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് സി.പി.ഐ വിട്ടു നിന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നം രൂക്ഷമാവുന്നതിനിടെയാണ് സി.പി.ഐയെ ഇടുമുന്നണിയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
പേരൂര്‍ക്കടയിലും വട്ടിയൂര്‍ കാവിലുമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സി.പി.ഐ ഇടതുമുന്നണിയേയും മുഖ്യമന്ത്രി പിണറായിയേയും മന്ത്രിസഭയേയും അപമാനിച്ചെന്ന് പോസ്റ്ററില്‍ പറയുന്നു.