കളിയും ചിരിയും മത്സരപെരുമയുമായി നവയുഗം ബാലവേദി ‘ബാലസര്‍ഗ്ഗോത്സവം-2017’ അരങ്ങേറി

ദമാം: പ്രവാസി കുട്ടികളുടെ കളിയും ചിരിയും കലാപ്രകടനങ്ങളും മത്സരപെരുമയുമായി ഒരു അവിസ്മരണീയമായ സായാഹ്നം സമ്മാനിച്ച് നവയുഗം ബാലവേദിയുടെ ശിശുദിനആഘോഷമായ ‘ബാലസര്‍ഗ്ഗോത്സവം-2017’ അരങ്ങേറി.

ദമാം റോസ് ആഡിറ്റോറിയത്തില്‍ നടന്ന ബാലസര്‍ഗ്ഗോത്സവത്തില്‍ ടാലെന്റ്‌റ് സ്‌കാന്‍ മത്സരങ്ങള്‍, മോട്ടിവേഷന്‍ ക്ളാസ്സ്, കുട്ടികള്‍ക്കുള്ള രസകരമായ ഗെയിമുകള്‍, കലാപ്രകടനങ്ങള്‍, സാംസ്‌കാരികസമ്മേളനം എന്നിവ ഉള്‍പ്പെട്ടിരുന്നു.

ടാലന്റ് സ്‌കാന്‍ ക്വിസ് മത്സരങ്ങളില്‍ മറ്റു സ്‌കൂളുകാരെ പിന്തള്ളി ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ വിജയികളായി. ജൂനിയര്‍ വിഭാഗത്തില്‍ പ്രണവ് വിജയകുമാര്‍ ഒന്നാം സ്ഥാനവും, ഹിഷാം നൗഷാദ് രണ്ടാം സ്ഥാനവും നേടി. സീനിയര്‍ വിഭാഗത്തില്‍ ആര്‍ദ്ര ഉണ്ണി ഒന്നാം സ്ഥാനവും, മുഹമ്മദ് ഒവൈസ് അഹമ്മദ് രണ്ടാം സ്ഥാനവും നേടി.

സിജി മജീദ്, മുരളി, ബെന്‍സിമോഹന്‍ എന്നിവര്‍ വ്യക്തിത്വവികസനത്തില്‍ അധിഷ്ഠിതമായ മോട്ടിവേഷന്‍ ക്ളാസ്സ്, ഗെയിമുകള്‍ എന്നിവ അവതരിപ്പിച്ചു. തുടര്‍ന്ന് കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ അരങ്ങേറി.

ആര്‍ദ്ര ഉണ്ണിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ശിശുദിന സാംസ്‌കാരിക സമ്മേളനം വിദ്യാഭാസപ്രവര്‍ത്തകന്‍ സിജി മജീദ് ഉത്ഘാടനം ചെയ്തു. ഹിഷാം നൗഷാദ് ശിശുദിനസന്ദേശം അവതരിപ്പിച്ചു. ധീരജ് ലാല്‍, ആന്‍മേരി റോയ്, പ്രശോഭ് പ്രിജി, അഭിരാമി മണിക്കുട്ടന്‍, അഹമ്മദ് യാസിന്‍, ആദിത്യ ഷാജി എന്നിവര്‍ ആശംസപ്രസംഗം നടത്തി. അഭിനവ് മണിക്കുട്ടന്‍ സ്വാഗതവും, മാളവിക ഗോപകുമാര്‍ നന്ദിയും പറഞ്ഞു.

പുതിയ 17 അംഗ നവയുഗം ബാലവേദി എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും യോഗം തെരെഞ്ഞെടുത്തു. പ്രസിഡന്റായി മാളവിക ഗോപകുമാറിനെയും, വൈസ് പ്രസിഡന്റുമാരായി റോസ് മറിയ, ആദിത്യഷാജി എന്നിവരെയും, സെക്രട്ടറിയായി പ്രശോഭ് പ്രിജിയെയും, ജോയിന്റ് സെക്രട്ടറിമാരായി ആന്‍മേരി, ധീരജ് ലാല്‍ എന്നിവരെയും, ഖജാന്‍ജിയായി അഹമ്മദ് യാസിനെയും, എക്‌സിക്യൂട്ടീവ് അംഗങ്ങളായി ആര്‍ദ്ര ഉണ്ണി, അഭിനവ് മണിക്കുട്ടന്‍, ഹിഷാം നൗഷാദ്, റെനിറ്റ റെജി, പ്രണവ് വിജയ്, അനന്തു കെ അനിരുദ്ധന്‍, ഹാജിറ, അപര്‍ണ്ണ ബിജു, അഭിരാമി മണിക്കുട്ടന്‍, ഗൗതം മോഹന്‍ എന്നിവരെയും തെരെഞ്ഞെടുത്തു.

മത്സരവിജയികള്‍ക്കും, കലാപരിപാടി അവതരിപ്പിച്ച കുട്ടികള്‍ക്കുമുള്ള സമ്മാനദാനം നവയുഗം നേതാക്കളായ ഗോപകുമാര്‍, രഞ്ജി കണ്ണാട്ട്, ബിനുകുഞ്ഞു, റെജി സാമുവല്‍, ലീന ഉണ്ണികൃഷ്ണന്‍, സുമി ശ്രീലാല്‍, പ്രിജി കൊല്ലം, സുജ റോയ്, നൗഷാദ്, ശ്രീകുമാര്‍ വെള്ളല്ലൂര്‍, ലീന ഷാജി എന്നിവര്‍ നിര്‍വഹിച്ചു.

കാര്യപരിപാടികള്‍ക്ക് നവയുഗം നേതാക്കളായ ഷിബുകുമാര്‍, അരുണ്‍ ചാത്തന്നൂര്‍, ദാസന്‍ രാഘവന്‍, അരുണ്‍ നൂറനാട്, മണിക്കുട്ടന്‍, മല്ലിക ഗോപകുമാര്‍, പ്രതിഭ പ്രിജി, ബിജു വര്‍ക്കി, ഉണ്ണികൃഷ്ണന്‍, സനു മഠത്തില്‍, ശ്രീലാല്‍, ബിജു മുണ്ടക്കയം, മീനു അരുണ്‍, ബെറ്റി റെജി, മാധവ് കെ വാസുദേവ് എന്നിവര്‍ നേതൃത്വം നല്‍കി.