നടി ജ്യോതികൃഷ്ണ വിവാഹിതയായി

പ്രശസ്ത നടി ജ്യോതികൃഷ്ണ വിവാഹിതയായി. ചലചിത്രതാരങ്ങളായ സുരേഷ് ഗോപി,ഭാവന, മിയ, കൃഷ്ണപ്രഭ,ശ്രുതിലക്ഷ്മി, രചന നാരായണന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു. ഞായറാഴ്ച തൃശൂരില്‍ വച്ചായിരുന്നു വിവാഹം. നടി രാധികയുടെ സഹോദരന്‍ അരുണ്‍ ആനന്ദ് രാജയാണ് വരന്‍.

മാധവിക്കുട്ടിയുടെ കഥ പറയുന്ന ആമിയില്‍ മഞ്ജുവാര്യര്‍ക്കൊപ്പം ജ്യോതിയും അഭിനയിക്കുന്നുണ്ട്. മാധവിക്കുട്ടിയുടെ സുഹൃത്തായ മാലതിക്കുട്ടിയുടെ കഥാപാത്രമാണ് ജ്യോതി കൃഷ്ണയ്ക്ക്. ബോംബെ മാര്‍ച്ച് 12 ലൂടെയാണ് തൃശൂര്‍ സ്വദേശിയായ ജ്യോതി സിനിമയിലെത്തുന്നത്. ലാസ്റ്റ് ബെഞ്ച്, ഗോഡ് ഫോര്‍ സെയില്‍, ഇതു പാതിരാമണല്‍, ഡോള്‍സ്, ലിസമ്മയുടെ വീട്, ഞാന്‍,ലൈഫ് ഓഫ് ജോസൂട്ടി, മൂന്നാം നാള്‍ ഞായറാഴ്ച എന്നിവയാണ് ജ്യോതി അഭിനയിച്ച പ്രധാന ചിത്രങ്ങള്‍.