അയോദ്ധ്യയില്‍ രാമക്ഷേത്രം മതി എന്ന് ഷിയാ ബോര്‍ഡ് ; പള്ളി ലക്‌നൗവില്‍ എന്ന് നിര്‍ദേശം
ലക്‌നൗ : തര്‍ക്ക ഭൂമിയായ അയോദ്ധ്യയില്‍ വ്യത്യസ്തമായ പരിഹാരം നിര്‍ദേശിച്ച് ഷിയാ വഖഫ് ബോര്‍ഡ്. അയോധ്യയില്‍ രാമക്ഷേത്രവും 135 കി.മീ മാറി ലക്‌നൗ നഗരത്തില്‍ മസ്ജിദ് ഇ അമനും (സമാധാനത്തിന്റെ പള്ളി) നിര്‍മ്മിക്കുക എന്ന നിര്‍ദേശമാണ് ഉത്തര്‍പ്രദേശ് ഷിയാ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്‌വി മുന്നോട്ട് വച്ചിരിക്കുന്നത്. ഈ മാസം 18നാണ് കരട് നിര്‍ദേശം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചതെന്ന് വസീം റിസ്‌വി മാധ്യമങ്ങളോട് പറഞ്ഞു. ഏറ്റവും മികച്ച നിര്‍ദേശമാണ് തങ്ങള്‍ സമര്‍പ്പിച്ചിരിക്കുന്നത്. ബാബറി മസ്ജിദിന്റെ യഥാര്‍ഥ ഉടമസ്ഥരും മുതവല്ലിയും ഷിയാ വഖഫ് ബോര്‍ഡാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഡിംസബര്‍ അഞ്ചിന് സുപ്രീംകോടതിയില്‍ അയോധ്യക്കേസിന്റെ അന്തിമ വാദം ആരംഭിക്കുമ്പോള്‍ ഈ നിര്‍ദേശവും കോടതിയ്ക്ക് മുന്‍പില്‍ വയ്ക്കാനാണ് ഷിയാബോര്‍ഡിന്റെ തീരുമാനം. ബാബ്‌റി മസ്ജിദ് നിലനിന്നിരുന്ന 2.7 ഏക്കറിന്റെ ഉടമസ്ഥാവകാശം ആര്‍ക്ക് എന്നതാണ് അയോധ്യക്കേസിന്റെ അടിസ്ഥാന വിഷയം. അയോധ്യപ്രശ്‌നത്തില്‍ വിവിധ പാര്‍ട്ടികളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇങ്ങനെയൊരു നിര്‍ദേശം ഞങ്ങള്‍ മുന്‍പോട്ട് വച്ചിരിക്കുന്നത്. രാമക്ഷേത്രം അയോധ്യയില്‍ നിര്‍മ്മിക്കുക, മസ്ജിദ് ലക്‌നൗവിലും -റിസ്‌വി പറയുന്നു.
റിസ്‌വി മുന്നോട്ട് വച്ച നിര്‍ദേശം വിശ്വഹിന്ദു പരിക്ഷത്ത് അടക്കമുള്ള സംഘടനകള്‍ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും ഭൂരിപക്ഷം മുസ്ലീം സമുദായ സംഘടനകളും ഇതിനെതിരാണ്. ബിജെപിയുടെ സമ്മര്‍ദ്ദം കാരണമാണ് റിസ്‌വി ഇങ്ങനെയൊരു ഫോര്‍മുലയുണ്ടാക്കിയതെന്നാണ് ഷിയാ നേതാവ് മൗലാന കല്‍ബി പറയുന്നത്. 2010 ലെ അലഹാബാദ് ഹൈക്കോടതി വിധി പ്രകാരം അയോധ്യയിലെ ഭൂമിയുടെ ഒരുഭാഗം മുസ്ലിംകള്‍ക്കാണ് നല്‍കിയത്. അല്ലാതെ സുന്നി വഖഫ് ബോര്‍ഡിനല്ല. അതുകൊണ്ട് തന്നെ സുന്നി വഖഫ് ബോര്‍ഡ് വിഷയത്തില്‍ അവകാശവാദം ഉന്നയിക്കരുതെന്നും റിസ്‌വി പറയുന്നു.