മത്സരത്തിനിടെ ശ്രീലങ്കന്‍ ക്യാപ്റ്റന്റെ വ്യാജ ഫീല്‍ഡിങ്; കട്ടക്കലിപ്പായി ക്യാപ്റ്റന്‍ കോഹ്ലി-വീഡിയോ

കൊല്‍ക്കത്ത ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കന്‍ ക്യാപറ്റന്‍ ദിനേശ് ഛണ്ഡിമലിന്റെ വ്യാജഫീല്‍ഡിങ്ങില്‍ വിരാട് കോഹ്ലിയ്ക്കു അനിഷ്ടം. മത്സരത്തില്‍ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സിനിടെയായിരുന്നു സംഭവം. 53ാം ഓവര്‍. ഇന്ത്യയുടെ ഭുവനേശ്വറിന്റെ ഒരു ഷോട്ട് തടയാന്‍ ഛണ്ഡിമല്‍ ശ്രമിക്കുന്നു. പക്ഷെ ശ്രമം പാളി. എന്നാല്‍ പന്ത് കിട്ടിയതായി ഭാവിച്ച് താരം സ്റ്റംമ്പിനു നേരെ എറിയുന്നതായി കാണിക്കുകയായിരുന്നു.


ഇത്തരത്തില്‍ വ്യാജ ഫീല്‍ഡിങ് നടത്തുന്നവര്‍ക്ക് പിഴ നല്‍കാന്‍ ഐ.സി.സി നിയമം നിലവിലുണ്ട്. അഞ്ച് റണ്‍സ് എതിര്‍ ടീമിനു നല്‍കുന്നതാണ് ശിക്ഷ. സംഭവം ശ്രദ്ധയില്‍പ്പെട്ട ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്ലി ഉടന്‍ അഞ്ചു റണ്‍സ് വേണമെന്ന് പവലിയനില്‍ നിന്ന് കൈ ഉയര്‍ത്തിക്കാണിച്ചു. എന്നാല്‍ അംപയര്‍ ഇതനുവദിച്ചില്ല.