കോഹ്ലിക്ക് സെഞ്ച്വറി; കൊല്‍ക്കത്ത ടെസ്റ്റ് സമനിലയിലേക്ക്
കൊല്‍ക്കത്ത: കൊല്‍ക്കത്ത ക്രിക്കറ്റ് ടെസ്റ്റില്‍ ലങ്കയ്‌ക്കെതിരെ അവസാന ദിനം വിജയപ്രതീക്ഷ കൈവിട്ട് ഇന്ത്യ നിലനില്‍പ്പിനായി പൊരുതുന്നു. ഒരു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെന്ന ശക്തമായ നിലയില്‍ അവസാന ദിനം ക്രീസിലെത്തിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സെന്ന നിലയിലാണ്. 230 റണ്‍സാണ് ഇന്ത്യയുടെ ലീഡ് സമ്പാദ്യം.മികച്ച തുടക്കത്തോടെ കളിയാരംഭിച്ച ഇന്ത്യക്ക് അതിവേഗം വിക്കറ്റുകള്‍ നഷ്ടപ്പെട്ടതോടെ ജയം എന്നത് അകന്നുപോവുകയായിരുന്നു.
സെഞ്ച്വറി തികച്ച് ക്രീസിലുള്ള ക്യാപ്റ്റന്‍ വിരാട് കോലി(104 )യുടെ ചെറുത്ത് നില്‍പ്പാണ് ഇന്ത്യക്ക് തുണയായത്. 12 റണ്‍സുമായി മുഹമ്മദ് ഷാമിയാണ് കൊഹ്ലിക്കൊപ്പം ക്രീസിലുള്ളത്. 79 റണ്‍സെടുത്ത കെ എല്‍ രാഹുല്‍, 22 റണ്‍സെടുത്ത ചേതേശ്വര്‍ പൂജര, അജിങ്ക്യാ രഹാനെ(0), രവീന്ദ്ര ജഡേജ(9), ഏഴ് റണ്‍സെടുത്ത അശ്വിന്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നാലാം ദിനം നഷ്ടമായത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ലക്മലാണ് ഇന്ത്യയുടെ മുന്‍നിര തകര്‍ത്തത്. രണ്ട് വിക്കറ്റെടുത്ത ഷനകയും ലങ്കയ്ക്കായി തിളങ്ങി.