ഇവനാണ് നാട് നന്നാക്കാന്‍ നടക്കുന്നത്;രഹസ്യമായി മറ്റൊരു സ്ത്രീയെ വിവാഹംചെയതത് ചോദിച്ചതിന് ഭാര്യയെ പരസ്യമായി മര്‍ദിക്കുന്ന നേതാവ്; വീഡിയോ പുറത്ത്
തെലങ്കാന രാഷ്ട്രസമിതി പാര്‍ട്ടി നേതാവായ ഭര്‍ത്താവിന്റെ രഹസ്യ ബന്ധത്തെ ചോദ്യം ചെയ്ത ഭാര്യയെ പരസ്യമായി മര്‍ദിക്കുന്ന വീഡിയോ പുറത്ത്. T.R.S നേതാവായ ശ്രീനിവാസ റെഡ്ഡിയാണ് രഹസ്യ വിവാഹം ചോദ്യം ചെയ്തതിനു ഭാര്യയെ പരസ്യമായി മര്‍ദിച്ചത്. .
നാല് വര്‍ഷം മുന്‍പാണ് ശ്രീനിവാസ റെഡ്ഡി സംഗീതയെ വിവാഹം കഴിക്കുന്നത്.പെണ്‍കുഞ്ഞ് പിറന്നതോടെയാണ് റെഡ്ഡിക്ക് സംഗീതയോടുള്ള സമീപനത്തില്‍ മാറ്റംവന്നു തുടങ്ങിയത്. സ്ത്രീധനം ആവശ്യപ്പെട്ട് റെഡ്ഡിയും വീട്ടുകാരും മാനസികമായും ശാരീരിരകമായും തന്നെ ഉപദ്രവിക്കാറുണ്ടെന്ന് സംഗീത ആരോപിക്കുന്നു.സംഗീതയുടെ പരാതിയില്‍ സത്രീധന പീഡനം ആരോപിച്ച് റെഡ്ഡിക്കും കുടുംബത്തിനുമെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു. ഇതിനിടയില്‍ വിവാഹ മോചനം പോലും നേടാതെ റെഡ്ഡി ഓഗസ്റ്റില്‍ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു.
ഇതറിഞ്ഞ് വീട്ടുകാരെ കൂട്ടി റെഡ്ഡിയുടെ വസതിയിലെത്തിയ സംഗീതയെ റെഡ്ഡി തള്ളിയിടുകയും മുടിയില്‍ പിടിച്ചു വലിക്കുകയും ചെയ്തു. റെഡ്ഡിയുടെ വീട്ടുകാരും സംഗീതയെ ദേഹോപദ്രവം ഏല്‍പ്പിച്ചു.
സംഗീതയുടെ കുടുംബത്തിലെ ഒരാളാണ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മോശം വാക്കുകളുപയോഗിച്ച് സംഗീതയെ അധിക്ഷേപിക്കുന്നതും മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മര്‍ദിക്കുന്ന വീഡിയോ പുറത്തായതോടെ നേതാവിനെതിരെ പോലീസ് കേസെടുത്തു.