കോടതി വിധി ഉണ്ടാകുന്നതുവരെ നിലവിലെ ആചാരം പാലിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍

ശബരിമലയിലെ സ്ത്രീ പ്രവേശത്തില്‍ കോടതി വിധി ഉണ്ടാകുന്നതുവരെ നിലവിലെ ആചാരം പാലിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ അറിയിച്ചു. സന്നിധാനത്തെത്തുന്ന 50 വയസില്‍ താഴെയുള്ള സ്ത്രീകളെ സ്‌നേഹപൂര്‍വം തിരിച്ചയക്കും. ആചാരം ലംഘിച്ച് സന്നിധാനത്ത് പ്രവേശിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. വിശ്വാസത്തില്‍ രാഷ്ട്രീയം കലര്‍ത്താനുള്ള ശ്രമം അനുവദിക്കില്ലെന്നും പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു.