പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ ; നികുതി അടച്ചു മാതൃകയായി ഫഹദ് ഫാസില്‍ ; അടയ്ക്കില്ല എന്ന വാശിയില്‍ അമലാ പോള്‍ ; ഒന്നും മിണ്ടാതെ സുരേഷ് ഗോപി
കൊച്ചി : നികുതി വെട്ടിക്കാന്‍ പോണ്ടിച്ചേരിയില്‍ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ നടന്‍ ഫഹദ് ഫാസില്‍ മുഴുവന്‍ നികുതിയും അടച്ചു. 17. 68 ലക്ഷം രൂപയാണ് ആലപ്പുഴ ആര്‍.ടി.ഓഫീസില്‍ ഫഹദ് ഫാസില്‍ മാനേജര്‍ വഴി അടച്ചത്. 70 ലക്ഷം രൂപ വിലയുള്ള ഇ ക്ലാസ് ബെന്‍സ് കാർ ആണ് ഫഹദ് പോണ്ടിച്ചേരിയില്‍ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതിന് ആകെ ഒന്നര ലക്ഷം രൂപയേ ചിലവ് വന്നിരുന്നുള്ളൂ. മാതൃഭൂമി ന്യൂസ് വാര്‍ത്തയേത്തുടര്‍ന്നാണ് വിവരങ്ങള്‍ പുറംലോകം അരിഞ്ഞത്. ഇതിനെത്തുടര്‍ന്ന് ഫഹദ് നികുതി അടക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു.
എന്നാല്‍ ഫഹദിനെ കൂടാതെ നടി അമല പോള്‍, സുരേഷ് ഗോപി എം.പി എന്നിവരടക്കം നിരവധി പേര്‍ ഇതുപോലെ തട്ടിപ്പ് നടത്തിയതിന്റെ വിവരങ്ങള്‍ മാതൃഭൂമി ന്യൂസ് പുറത്തുവിട്ടിരുന്നു. എന്നാല്‍ നികുതി അടയ്ക്കുവാന്‍ തയ്യാറല്ല എന്നാണു അമലാ പോള്‍ പറഞ്ഞത്. അതേസമയം വിഷയത്തില്‍ ഇതുവരെ ഒന്നും പറയാതെ മൌനം പാലിക്കുകയാണ് നടനും എം പിയുമായ സുരേഷ് ഗോപി.