കരഞ്ഞു പറഞ്ഞിട്ടും അവര്‍ കൂട്ടാക്കിയില്ല; വേദിയില്‍ പൊട്ടിക്കരഞ്ഞ് ഐശ്വര്യ റായി
ബോളിവുഡ് സിനിമയിലെ മിന്നും താരമായ ഐശ്വര്യ റായ് പുറത്തിറങ്ങാന്‍ കാത്തിരിക്കുകയാണ് പാപ്പരാസികള്‍. പ്രായമിത്രയായെങ്കിലും ഐശ്വര്യയുടെ സൗന്ദര്യത്തിനു ഇപ്പോഴും കോട്ടമൊന്നും തട്ടിയിട്ടില്ല എന്നത് തന്നെ. പക്ഷെ ചിലപ്പോള്‍ ആരാധകരുടെയും പാപ്പരാസികളുടെയൊക്കെ പെരുമാറ്റം അതിരു വിടാറുണ്ട്.
ഈയടുത്ത് നടന്ന ഒരു സംഭവം ഐശ്വര്യാറായിയുടെ കണ്ണ് നനയ്ക്കുന്നത് വരെയെത്തി.പോരാത്തതിന് താരം പരസ്യമായി പൊട്ടിക്കരഞ്ഞ സംഭവം സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. താരം കരയുന്ന വീഡിയോയും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിട്ടുണ്ട്.
ഐശ്വര്യയുടെ അച്ഛന്‍ കൃഷ്ണരാജിന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. മകളുടെ പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ചതിന് പിന്നാലെയാണ് അച്ഛന്റെ ജന്‍മദിനം കടന്നുവന്നത്. ഇത്തവണ അല്‍പ്പം വ്യത്യസ്തമായി ആഘോഷം നടത്താനാണ് താരം തീരുമാനിച്ചത്. അമ്മ വൃന്ദയും മകള്‍ ആരാധ്യയും ഐശ്വര്യയ്ക്ക് ഒപ്പമുണ്ടായിരുന്നു.കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു അദ്ദേഹം അന്തരിച്ചത്. അപ്രതീക്ഷിതമായ വിയോഗത്തിന് ശേഷം ആഘോഷ പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു കുടുംബാംഗങ്ങള്‍. അമിതാഭ് ബച്ചന്റെയും ആരാധ്യയുടെയും പിറന്നാള്‍ ലളിതമായാണ് ആഘോഷിച്ചത്.
മുച്ചുണ്ടുള്ള നൂറ് കുട്ടികളുടെ ശസ്ത്രക്രിയയ്ക്ക് ധനസഹായം നല്‍കാനും അവരോടൊപ്പം ആ ദിനം ചെലവഴിക്കാനുമായിരുന്നു ഐശ്വര്യ തീരുമാനിച്ചത്. മകള്‍ ആരാധ്യയ്‌ക്കൊപ്പമാണ് ഐശ്വര്യ സ്‌മൈല്‍ ട്രെയിന്‍ ഫൗണ്ടേഷനിലെത്തിയത്.സ്‌മൈല്‍ ഫൗണ്ടേഷനിലെ കുട്ടികള്‍ക്കൊപ്പമായിരുന്നു അമ്മയും മകളും. ആരാധ്യയായിരുന്നു കേക്ക് മുറിച്ചത്. ഇരുവരും കൂടി കുട്ടികള്‍ക്ക് കേക്ക് നല്‍കുകയും ചെയ്തു.
കേക്ക് മുറിക്കുന്നതിനിടയില്‍ തങ്ങള്‍ക്ക് നേരെ മിന്നുന്ന ക്യാമറ ഓഫ് ചെയ്യാന്‍ ഐശ്വര്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ക്യാമറാ വിഭാഗം താരത്തിന്റെ ആവശ്യം ചെവിക്കൊണ്ടില്ല. തുരുതുരാ ഫ്‌ളാഷുകള്‍ മിന്നുന്നതിനിടയില്‍ താരം അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.പറഞ്ഞത് അനുസരിക്കാതിരുന്നതിനാല്‍ ഐശ്വര്യ പൊട്ടിത്തെറിക്കുമെന്നും വഴക്ക് പറയുമെന്നുമായിരുന്നു അവിടെയുള്ളവര്‍ കരുതിയിരുന്നത്. എന്നാല്‍ ആരും പ്രതീക്ഷിക്കാത്ത പെരുമാറ്റമായിരുന്നു താരത്തില്‍ നിന്നുണ്ടായത്.
ക്യാമറ ഓഫ് ചെയ്യാത്തതില്‍ അസ്വസ്ഥത പ്രകടിപ്പിച്ച ഐശ്വര്യ പൊടുന്നനെ പൊട്ടിക്കരയാന്‍ തുടങ്ങിയ ദയവ് ചെയ്ത് ക്യാമറ ഓഫ് ചെയ്യണമെന്ന് അപേക്ഷിക്കുകയും ചെയ്തു.സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രമോഷണല്‍ പരിപാടിയല്ല ഇത്. പൊതുസ്ഥലവുമല്ല. കുറച്ച് കരതലോടെ ഈ കുഞ്ഞുങ്ങള്‍ക്ക് മുന്നില്‍ പെരുമാറണമെന്നും ഐശ്വര്യ അഭ്യര്‍ത്ഥിച്ചിരുന്നു.