ഒരു സിനിമാ നടന് പെണ്ണ് കിട്ടാന്‍ ഇത്രയ്ക്ക് പ്രയാസമാണോ ; ഫേസ്ബുക്കില്‍ വധുവിനെ ആവശ്യമുണ്ട് എന്ന വീഡിയോയുമായി നടന് ആര്യ
തനിക്ക് വിവാഹം കഴിക്കാന്‍ ഒരു പെണ്ണിനെ വേണമെന്ന് തന്റെ ഫേസ്ബുക്കിലൂടെ ലോകത്തിനെ അറിയിച്ചിരിക്കുകയാണ് തമിഴ് താരം ആര്യ. ഇതിനു വേണ്ടി //www.mapillaiarya.com/ എന്ന വെബ്സൈറ്റും ആര്യ തുടങ്ങി കഴിഞ്ഞു. ഞാന്‍ നിങ്ങള്‍ക്ക് അനുയോജ്യനായ ആളാണെന്ന് തോന്നുന്നുവെങ്കില്‍ തന്നെ വിളിക്കൂ എന്നാണ് ഫേസ്ബുക്ക് പരസ്യത്തില്‍ ആര്യ പറയുന്നത്. വിവാഹത്തെക്കുറിച്ച് ഞാന്‍ സംസാരിക്കുന്ന വീഡിയോ സുഹൃത്തുക്കളാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. അതില്‍ താന്‍ പറയുന്നതെല്ലാം ശരിയാണെന്ന് ആര്യ പറഞ്ഞു. സുഹൃത്തുക്കള്‍ വഴിയോ, കുടുംബം വഴിയോ മാട്രിമോണിയല്‍ സൈറ്റുകള്‍ വഴിയോ വിവാഹം അന്വേഷിക്കാന്‍ താന്‍ താല്‍പ്പര്യമില്ല. വലിയ ഡിമാന്റുകളോ നിബന്ധനകളോ എനിക്കില്ല. നിങ്ങള്‍ക്ക് എന്നെ ഇഷ്ടപ്പെട്ടാല്‍ ഞാന്‍ നിങ്ങള്‍ക്കൊരു ജീവിതപങ്കാളിയാണെന്ന് തോന്നുന്നുവെങ്കില്‍ 73301-73301എന്ന നമ്പറില്‍ വിളിക്കണമെന്ന് ആര്യ പറയുന്നു.
ഇത് ആള്‍ക്കാരെ കളിപ്പിക്കാനുള്ള ഒരു തമാശ വീഡിയോ ആണെന്ന് വിചാരിക്കരുതെന്നും ഇത് ജീവിത പ്രശ്നമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. നിങ്ങളുടെ വിളിക്കായി ഞാന്‍ കാത്തിരിക്കുന്നുവെന്നും വീഡിയോയില്‍ പറയുന്നു. അതേസമയം, വീഡിയോയില്‍ കാണുന്ന നമ്പറില്‍ വിളിക്കുമ്പോള്‍ ഫോണിലേക്ക് വിലാസം ലഭിക്കുന്നുണ്ട്. മലയാളിയും കാസര്‍കോട്ടുകാരനുമായ ജംഷാദ് സീതിരകത്ത് എന്ന ആര്യ 2005-ലാണ് തമിഴ് സിനിമയിലേക്കെത്തുന്നത്. നിലവില്‍ തമിഴ് സിനിമയിലെ ഒന്നാം നില യുവ താരങ്ങളില്‍ ഒരാളാണ് ആര്യ.