ഇനിമുതല്‍ കോഴിക്കോടും ഖാദി പര്‍ദ്ദ
പ്രകൃതി ദത്തനൂലുകളാല്‍ നിര്‍മ്മിതമായ ഖാദി പര്‍ദ്ദകള്‍ ചാരനിറത്തിലും മറ്റ് പരമ്പരാഗത വര്‍ണ്ണങ്ങളിലും ഖാദി വിപണന ശാലകളില്‍ ലഭ്യമാണ്. ചൂട് കാലത്ത് തണുപ്പും, തണുപ്പ് കാലത്ത് ചൂടും പ്രദാനം ചെയ്യുന്ന വസ്ത്രമാണ് ഖാദി. കോഴിക്കോട് നടന്ന ചടങ്ങില്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എം വി ബാലകൃഷ്ണന്‍ പര്‍ദ്ദകള്‍ വിപണിയിലിറക്കി. കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
കണ്ണൂര്‍ ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിപണിയിലിറക്കിയ ഖാദി പര്‍ദ്ദകള്‍ക്ക് ആവശ്യക്കാര്‍ കൂടിയതോടെയാണ് മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിച്ചത്. കോഴിക്കോട് ചെറൂട്ടി റോഡിലുള്ള ഖാദി ഷോറൂമില്‍ ഇനി മുതല്‍ ഖാദി പര്‍ദ്ദകള്‍ ലഭിക്കും. ഖാദി പര്‍ദ്ദകള്‍ക്ക് 1800 രൂപ മുതല്‍ 2000 രൂപ വരെയാണ് വില. ഇതിന് 20 ശതമാനം സര്‍ക്കാര്‍ റിബേറ്റ് ലഭിക്കും. ചൈനീസ് നെക്ക്, ഹൈനെക്ക്, കോട്ട്, അറേബ്യന്‍, ഡിസൈനര്‍ പീസ് എന്നീ പേരുകളില്‍ ഖാദി പര്‍ദ്ദകള്‍ ലഭ്യമാണ്.