ജൂലി ടു കഴിഞ്ഞപ്പോള്‍ ലക്ഷ്മി റായി തുണിയുടുത്തു;മലയാളിക്കെന്ത് ജൂലി അല്ലെ..
ലക്ഷ്മി റായിയെ അറിയാത്ത സിനിമ പ്രേമികളുണ്ടാകില്ല. മലയാളികള്‍ക്കും ഈ തെന്നിന്ത്യന്‍ സുന്ദരിയെ നന്നായറിയാം. മലയാള സിനിമകളിലാണ് ലക്ഷമിറായി കൂടുതല്‍ സജീവ സാന്നിധ്യമായിരുന്നത്. എന്നാല്‍ കരിയറില്‍ വീണുപോയേക്കാവുന്നിടത്ത് നിന്ന് വാന്‍ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് ലക്ഷ്മി റായി. കയറുകയാണ് ലക്ഷ്മി റായി. സൗത്ത് ഇന്ത്യന്‍ ഭാഷകളില്‍ മാര്‍ക്കറ്റ് ഇടിഞ്ഞു നില്‍ക്കുമ്പോഴാണ് ലക്ഷ്മി റായിയെ തേടി ബോളിവുഡില്‍ നിന്ന് വമ്പന്‍ അവസരം വന്നത്. ആ അവസരം ലക്ഷ്മി പരമാവധി ഉപയോഗിച്ചു.
ജൂലി ടു എന്ന ഇറോട്ടിക് ത്രില്ലര്‍ ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി എത്ര ‘ഓവറായി’ അഭിനയിക്കുന്നതിനോടും ലക്ഷ്മിയ്ക്ക് മടിയില്ലായിരുന്നു. അത്രയേറെ വിശ്വാസത്തോടെയാണ് നടി ആ ചിത്രം ചെയ്തത്. മുന്‍പൊന്നും കാണാത്തത്രയും ഗ്ലാമറായിട്ടാണ് ജൂലി ടുവില്‍ ലക്ഷ്മി റായി എത്തിയത്. നാട്ടിന് പുറത്തുകാരി സിനിമയിലെത്തി, സിനിമയുടെ ഗ്ലാമറില്‍ മുങ്ങിപ്പോകുന്നതാണ് കഥയുടെ പശ്ചാത്തലം.ചിത്രത്തില്‍ ലക്ഷ്മി റായി പൂര്‍ണ നഗ്നയായി വരെ എത്തുന്നുണ്ട്. റായിയുടെ മേനി പ്രദര്‍ശനത്തിലൂടെ തന്നെ ചിത്രത്തിന്റെ ട്രെയിലറും ടീസറും പോസ്റ്ററുകളും പെട്ടന്ന് വൈറലായിരുന്നു.
എന്നാല്‍ ആ സാഹസമൊക്കെ കഥാപാത്രത്തിന് വേണ്ടി മാത്രമാണ്. ജൂലി ടു പൂര്‍ത്തിയായതോടെ റായി ലക്ഷ്മി കുഞ്ഞുടുപ്പ് ഉപേക്ഷിച്ചു. അല്ലെങ്കിലും കേരളത്തില്‍ അത് പറ്റില്ലല്ലോ. ജൂലിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ വന്നപ്പോള്‍ ഒട്ടുമിക്കവരും ഞെട്ടി.കാരണം ജൂലിയിലെപ്പോലെയല്ല സാരിയൊക്കെയുടുത്ത് നല്ല ഗ്ലാമറായാണ് ലക്ഷ്മിയെത്തിയത്.
ജൂലി ടു പൂര്‍ത്തിയാക്കി റായി ലക്ഷ്മി സൗത്ത് ഇന്ത്യയിലേക്ക് തിരിച്ചെത്തുകയാണ്. മലയാളത്തിലാണ് തുടക്കം. മമ്മൂട്ടിയുടെ കോഴി തങ്കച്ചനില്‍ ലക്ഷ്മി റായയാണ് നായിക.പരുന്ത്, അണ്ണന് തമ്പി, ചട്ടമ്പിനാട്, രാജാധി രാജ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് ലക്ഷ്മി വീണ്ടും മമ്മൂട്ടിയ്ക്കൊപ്പം ജോഡി ചേര്‍ന്ന് അഭിനയിക്കുന്നത്. 2018 ല്‍ കോഴിതങ്കച്ചന്റെ ഷൂട്ടിങ് ആരംഭിയ്ക്കും.