ഏറ്റമുട്ടല്‍; കാശ്മീരില്‍ ഒരു സൈനികനും മൂന്ന് ഭീകരരും കൊല്ലപ്പെട്ടു

ജമ്മുകശ്മീരിലെ കുപ്വാര ജില്ലയില്‍ ഉണ്ടായ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി ഒരു സൈനികനും മൂന്ന് ഭീകരരും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട ഭീകരര്‍ ലഷ്‌കര്‍ ഇ തൊയിബ അംഗങ്ങളാണെന്ന് പോലീസ് അറിയിച്ചു. മാഗം പ്രദേശത്തുനടന്ന ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഗുജര്‍പതി വനമേഖലയില്‍ സുരക്ഷാഭടന്മാരും തീവ്രവാദികളും തമ്മിലുണ്ടായ വെടിവെയ്പിലാണ് സൈനികന് ജീവന്‍ നഷ്ടമായത്. ഭീകരരുടെ ഒളിത്താവളം വളഞ്ഞ് സൈന്യം നടത്തിയ ആക്രമണത്തിനിടയില്‍ രണ്ട് സൈനികര്‍ക്ക് സാരമായി പരുക്കേറ്റിട്ടുമുണ്ട്.