ബീഹാറിലെ സ്കൂള്‍ അദ്ധ്യാപകരുടെ പുതിയ ജോലി ; പൊതു ഇടങ്ങളില്‍ മലവിസര്‍ജനം നടത്തുന്ന വിദ്യാര്‍ഥികളുടെ ഫോട്ടോ എടുക്കണം
ബീഹാറിലെ അദ്ധ്യാപനം തിരഞ്ഞെടുത്തവരൊക്കെ ഇപ്പോള്‍ ആ പണിക്ക് പോകാതെ വീട്ടിലിരുന്നാല്‍ മതിയാകും എന്ന ചിന്തയിലാകും. കാരണം വേറൊന്നുമല്ല കേട്ടറിവ് പോലുമില്ലാത്ത ഒരു ജോലിയാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ അവര്‍ക്ക് നല്‍കിയിരിക്കുന്നത്. പൊതു ഇടങ്ങളില്‍ മലവിസര്‍ജനം നടത്തുന്ന വിദ്യാര്‍ഥികളെ അതില്‍ നിന്നും തടയണം തീര്‍ന്നില്ല തെളിവിനായി അവരുടെ ഫോട്ടോ എടുത്ത് സൂക്ഷിക്കുകയും വേണം.
പുലര്‍ച്ചെ അഞ്ച് മണിക്കും വെകുന്നേരം നാലുമണിക്കുമായി ഇതിനായി ഒരോ അധ്യാപകരെ ചുമതലപ്പെടുത്തി ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ ഉത്തരവ് നല്കി. ഈ ദൗത്യത്തിന് മേല്‍നോട്ടം വഹിക്കാന്‍ സ്കൂള്‍ പ്രിന്സിപ്പാളുമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന്റെ ശുചിത്വം ഉറപ്പാക്കുന്നതിനായാണ് സര്‍ക്കാരിന്റെ ഈ നടപടി. എന്നാല്‍ സ്വീകരിച്ച രീതിയെ ചൊല്ലി അദ്ധ്യാപകര്‍ക്കിടയില്‍ തന്നെ മുറുമുറുപ്പ് ഉണ്ട്.