ജൂലി 2 വിലെ ചൂടന്‍ രംഗങ്ങള്‍ ചോര്‍ന്നു; കാണാന്‍ ഇന്റര്‍നെറ്റില്‍ ആരാധകരുടെ തള്ളിക്കയറ്റം

സിനിമ പ്രേമികള്‍ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു റായി ലക്ഷ്മി നായികയായെത്തുന്ന ജൂലി 2. തെന്നിന്ത്യയിലാകെ തിളങ്ങുന്ന പ്രിയതാരത്തിന്റെ ചൂടന്‍ രംഗങ്ങള്‍ ഉണ്ട് എന്നതുതന്നെ കാരണം. എന്നാല്‍, ചിത്രം തിയേറ്ററില്‍ എത്താന്‍ മണിക്കൂറുകള്‍ മാത്രമാവശേഷിക്കെ അതിലെ ചൂടന്‍ രംഗങ്ങള്‍ ചോര്‍ന്ന് ഇന്റര്‍നെറ്റില്‍ എത്തിയിരിക്കുകയാണ്. ചിത്രത്തിലെ മൂന്ന് ഇന്റിമേറ്റ് സീനുകളാണ് ചോര്‍ന്നത്. വിനോദ വെബ്സൈറ്റായ ബോളിവുഡ് ലൈഫാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

റായി ലക്ഷ്മിയുടെ ഒരു ലിപ് ലോക്കിന്റെ ക്ലോസപ്പ് ഷോട്ടുള്ള രംഗവും, മറ്റൊന്ന് ഒരു പ്രണയരംഗവും മൂന്നാമത്തേത് നടിയുടെ മാറിടത്തിലേയ്ക്ക് ക്യാമറ നീങ്ങുന്ന സീനുമാണ്. ഈ ദൃശ്യങ്ങളും വെബ്സൈറ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ചിത്രത്തിലെ രംഗങ്ങള്‍ ചോര്‍ന്നു എന്നു താന്‍ വിശ്വസിക്കുന്നില്ല എന്നാണ് റായ് ലക്ഷ്മി ഈ വാര്‍ത്തയോട് പ്രതികരിച്ചത്. റിലീസിന് മുന്‍പ് ആരെങ്കിലും ഒരു സിനിമയോട് ഇങ്ങനെ ചെയ്യുമെന്ന് കരുതുന്നത് പരിഹാസ്യമാണ്-റായ് ലക്ഷ്മി പറഞ്ഞു.നവംബര്‍ 24 വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്യുന്നത്. നേരത്തെ ഒക്ടോബറില്‍ നിശ്ചയിച്ച റിലീസ് നവംബറിലേയ്ക്ക് മാറ്റുകയായിരുന്നു.

ദീപക് ശിവ്ദാസനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായ ജൂലിയെയാണ് റായ് ലക്ഷ്മി അവതരിപ്പിക്കുന്നത്. രവി കിഷന്‍, ആദിത്യ ശ്രീവാസ്തവ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ശിവദാസനി തന്നെ നേഹ ധൂപിയയെയും പ്രിയാംശു ചാറ്റര്‍ജിയെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ജൂലിയുടെ രണ്ടാം ഭാഗമാണ് ജൂലി 2.