ചങ്ക്സ് 2 ; എല്ലാം സംവിധായകന്‍റെ തള്ളലുകളോ ; സിനിമയെ പറ്റി കേട്ടിട്ടുപോലുമില്ല എന്ന് നടി റായ് ലക്ഷ്മി

മലയാളത്തില്‍ ഈ വര്‍ഷം ഇറങ്ങിയതില്‍ ശരാശരി വിജയം നേടിയ ഒരു ചിത്രമാണ് ചങ്ക്സ്. ധാരാളം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന ഈ ചിത്രം ഒമര്‍ ലുലുവാണ് സംവിധാനം ചെയ്തത്. കുടുംബത്തിനൊപ്പം ഇരുന്നു കാണുവാന്‍ പറ്റാത്ത ഒരു ചിത്രമെന്ന കുറ്റപ്പെടുത്തല്‍ പല ഇടങ്ങളിലും നിന്ന് ഉയര്‍ന്നു കേട്ടിരുന്നു. ചങ്ക്സിനു ശേഷം അടാര്‍ ലവ് സ്റ്റോറി എന്ന പേരില്‍ ഒരു ചിത്രം ചെയ്യുന്നു എന്ന് കാട്ടി സംവിധായകന്‍ തന്നെ വാര്‍ത്ത‍ വിട്ടിരുന്നു. എന്നാല്‍ പെട്ടന്നൊരു നാള്‍ പോണ്‍താരം മിയ ഖലീഫ നായികയായി ചങ്ക്സ് 2 വരുന്നു എന്ന് മാധ്യമങ്ങളില്‍ ഒക്കെ വാര്‍ത്ത‍ വന്നിരുന്നു. “ഒരു ബോളിവുഡ് കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത് എന്നും ചിത്രത്തില്‍ അഭിനയിക്കാന്‍ മിയ സമ്മതിച്ചു” എന്നുമെല്ലാം സംവിധായകന്‍ തന്നെ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇതിന് തൊട്ട് പിറകെ ഈ വാര്‍ത്ത നിഷേധിച്ച് കൊണ്ട് മിയയുടെ പ്രതിനിധികളും രംഗത്ത് വന്നു. ഇന്ത്യയില്‍ നിന്നുമുള്ള ഒരു ഏജന്‍സിയും തങ്ങളെ ഇക്കാര്യവുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

അതിന്‍റെ ചൂടാറും മുന്‍പേ മിയ ഇല്ലെങ്കില്‍ സണ്ണി ലിയോണ്‍ അല്ലെങ്കില്‍ റായ് ലക്ഷ്മി അഭിനയിക്കുമെന്നാണ് പുതിയ വാര്‍ത്തകള്‍. അതേസമയം തനിക്ക് ഇതിനെ പറ്റി ഒന്നും അറിയില്ല എന്നാണു റായ് ലക്ഷ്മി പറയുന്നത്. ഞാന്‍ ഒരുപാട് കഥകള്‍ കേട്ടിട്ടുണ്ട്. ഇനി അതിന്റെ സംവിധായകന്‍ എന്നോട് കഥ പറയാന്‍ വന്നിരുന്നോ എന്ന് ഓര്‍മയില്ല. പക്ഷേ ഒരു സിനിമ പോലും ഇപ്പോള്‍ ഏറ്റെടുത്തിട്ടില്ല എന്നാണു താരം പറയുന്നത്. സംഗതികള്‍ ഇങ്ങനെ പോകുന്ന സമയമാണ് ചങ്ക്സ് 2വിന്‍റെ പേരില്‍ പുറത്തു വരുന്നത് എല്ലാം വെറും തള്ളലുകളാണ് എന്ന് സോഷ്യല്‍ മീഡിയ ഇപ്പോള്‍ പറയുന്നത്. ഹെഡ്ലൈനില്‍ നില്‍ക്കുവാനുള്ള സംവിധായകന്‍റെ സൂത്രപ്പണിയാണ് ഇതെല്ലാം എന്നാണു അവര്‍ ആരോപിക്കുന്നത്.