ഹോങ്കോംഗ് സൂപ്പര്‍ സീരീസ്: സൈനയ്ക്ക് ജയം, സായി പ്രണീത് പുറത്ത്
ഹോങ്കോങ് സൂപ്പര്‍ സീരിസില്‍ ഇന്ത്യന്‍ താരം സൈന നെഹ്വാളിന് വിജയം. ഡെന്മാര്‍ക് താരം മെറ്റേ പൗള്‍സനെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തിയാണ് സൈന അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചത്. 46 മിനുട്ട് നീണ്ട പോരാട്ടത്തില്‍ 21-19, 23-21 എന്ന സ്‌കോറിനാണ് സൈന വിജയം സ്വന്തമാക്കിയത്.
അതെ സമയം കൊറിയന്‍ ലോക മൂന്നാം താരം സണ്‍ വാന്‍ ഹോ സായിയോട് നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെട്ട് ഇന്ത്യയുടെ സായി പ്രണീത് പുറത്തായി.21-8, 21-16 എന്ന സ്‌കോറിനാണ് സണ്‍ വാന്‍ പ്രണീതിനെ കെട്ടുകെട്ടിച്ചത്.മത്സരത്തിന്റെ ഒരു ഘട്ടത്തില്‍പ്പോലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ഇന്ത്യന്‍ താരത്തിനായില്ല. ഇരു ഗെയിമുകളിലും കൊറിയന്‍ താരത്തിന്റെ വ്യക്തമായ ആധിപത്യമാണ് കണ്ടത്.