പെണ്ണഴകിന്റെ കാല്‍ക്കരുത്തില്‍ പിറന്ന ഒരത്യഗ്രന്‍ ഗോള്‍; ഓസിസ് വനിതാ താരം പായിച്ച മിന്നല്‍പ്പിണര്‍ ഗോള്‍ വീഡിയോ വൈറല്‍

വനിതാ ഫുട്‌ബോളില്‍ സൂപ്പര്‍ താരങ്ങളിലൊരാളാണ് ഓസിസ് താരം സാം കെര്‍. അതടയാളപ്പെടുത്തുന്ന ഒരൊന്നാം ക്ലാസ് ഗോളാണ് കായിക ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ച വിഷയം. ചൈനയ്ക്കെതിരായ സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ഓസ്ട്രേലിയ ജയിച്ചപ്പോള്‍ അതില്‍ രണ്ടു ഗോളുകള്‍ കെറിന്റെ വകയായിരുന്നു. രണ്ടെണ്ണത്തില്‍ ഒന്ന് ഒരത്യഗ്രന്‍ വോളിയായിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും, റൊണാള്‍ഡീഞ്ഞോയുമൊക്കെ ഗോള്‍ വല ചലിപ്പിക്കുന്നത് പോലൊരണ്ണം.

ഒരു ഹെഡറും ഒരു ലോംഗ് റേഞ്ചറും ആണ് ഇന്ന് കെറിന്റെ ഗോളുകള്‍ കൊണ്ടു വന്നത്. അവസാന 19 മത്സരങ്ങളില്‍ നിന്നായി കെറിന് ക്ലബിനും രാജ്യത്തിനും കൂടെ ഇതോടെ 24 ഗോളുകളായി. തമേക ബട്ട് ആണ് ഓസ്‌ട്രേലിയയുടെ മൂന്നാം ഗോള്‍ നേടിയത്.ഓസ്‌ട്രേലിയയുടെ തുടര്‍ച്ചയായ ആറാം ജയമാണിത്.